Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:55 AM IST Updated On
date_range 23 Sept 2017 10:55 AM ISTതാലൂക്കുതല ജനസമ്പർക്കപരിപാടി 26ന്
text_fieldsbookmark_border
ഇരിട്ടി: മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയുടെ ഭാഗമായി നടത്തുന്ന താലൂക്ക് തല ജനസമ്പർക്ക പരിപാടിയിൽ ഇരിട്ടി താലൂക്കിൽ അപേക്ഷനൽകിയവരുടെ എണ്ണം 750ഒാളമായി. ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗവും റേഷൻ കാർഡുമായി ബന്ധപ്പെട്ടാണ്. പുതിയ റേഷൻകാർഡുടമകളിൽ പലരും തങ്ങൾ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുണ്ടായിട്ടും മാനദണ്ഡങ്ങൾക്ക് പുറത്തായിരിക്കുകയാണെന്നും മതിയായ പരിശോധന നടത്താതെ നിശ്ചയിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. മുൻകാലങ്ങളിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായത്തിനും അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാൽ, ഇക്കുറി അത്തരം അപേക്ഷകൾ ജനസമ്പർക്കപരിപാടിയിൽ പരിഗണിക്കാത്തതിനാൽ അപേക്ഷകളുടെ എണ്ണം കുറഞ്ഞതായി റവന്യൂ അധികൃതർ അറിയിച്ചു. താലൂക്ക് ഓഫിസുകളിലും 19 വില്ലേജ് ഓഫിസുകളിലും അവസാന ദിവസമായ വെള്ളിയാഴ്ച വൈകീട്ടുവരെ ലഭിച്ച അപേക്ഷകളിൽ 80 ശതമാനവും റേഷൻ കാർഡുമായി ബന്ധപ്പെട്ടവയാണ്. റവന്യൂ, വൈദ്യുതി, വനം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയുമായും ബന്ധപ്പെട്ട പരാതികളും അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്. ലഭിച്ച അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നടപടികൾ സ്വീകരിക്കാനായി കൈമാറി. അപേക്ഷയിൻമേൽ എടുത്ത നടപടികൾ സംബന്ധിച്ച് 26ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ജനസമ്പർക്ക പരിപാടിയിൽ ബന്ധപ്പെട്ട വകുപ്പു മേധാവികൾ തീരുമാനം അറിയിക്കും. 26ന് കലക്ടർക്ക് നേരിട്ട് പാരാതി നൽകുന്നതിനും അവസരം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story