Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:55 AM IST Updated On
date_range 23 Sept 2017 10:55 AM ISTശരീഅത്ത് സംരക്ഷിക്കേണ്ടത് സര്‍ക്കാറിെൻറ ബാധ്യത ^പൂക്കോയ തങ്ങള്‍
text_fieldsbookmark_border
ശരീഅത്ത് സംരക്ഷിക്കേണ്ടത് സര്‍ക്കാറിെൻറ ബാധ്യത -പൂക്കോയ തങ്ങള്‍ കണ്ണൂര്‍: ഇന്ത്യന്‍ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ് മതനിയമം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമെന്നും മുസ്‌ലിംകള്‍ക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കേണ്ടത് ഭാരതസര്ക്കാറിെൻറ ബാധ്യതയാണെന്നും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ചന്തേര പൂക്കോയ തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് ജില്ല കമ്മിറ്റി കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശരീഅത്തും കോടതിയും വിശദീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിഭാഗങ്ങള്‍ ഏത് അനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് മുസ്‌ലിംകള്‍ക്ക് പറയാന്‍ അവകാശമില്ലാത്തപോലെ ശരീഅത്ത് ഉപേക്ഷിക്കണം എന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അഹമ്മദ് തേര്‍ളായി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മലയമ്മ അബൂബക്കര്‍ ബാഖവി, മുഹമ്മദ് ഷരീഫ് ബാഖവി വേശാല, പാലത്തായി മൊയ്തുഹാജി, എ.കെ. അബ്ദുല്‍ബാഖി, ഇബ്രാഹീം ബാഖവി, അബ്ദുറഹ്മാന്‍ ദാരിമി ബ്ലാത്തൂർ, സിദ്ദീഖ് ഫൈസി വെണ്‍മണൽ, അശ്രഫ് ബംഗാളി മൊഹല്ല, അബ്ദുസത്താര്‍ വളക്കൈ, എസ്.കെ. ഹംസ ഹാജി, ടി.എച്ച്. ഷൗക്കത്തലി, ആർ. അബ്ദുല്ല ഹാജി, സലാം ദാരിമി കിണവക്കൽ, മുഹമ്മദ് രാമന്തളി, ബഷീര്‍ അസ്അദി നമ്പ്രം, നജീബ് മുട്ടം, എ.പി. ഇസ്മാഈല്‍, റസാഖ് പാനൂർ, അലി ഹാജി കണ്ണവം എന്നിവർ സംസാരിച്ചു. അധ്യാപകര്‍ക്ക് നല്‍കുന്ന ക്ഷേമനിധി വിതരണം സഫ്വാന്‍ തങ്ങള്‍ നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story