Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനവരാത്രി ആഘോഷത്തിന്...

നവരാത്രി ആഘോഷത്തിന് തുടക്കം

text_fields
bookmark_border
കാഞ്ഞങ്ങാട്: നവരാത്രി ആഘോഷത്തിന് ജില്ലയിൽ തുടക്കമായി. കാഞ്ഞങ്ങാട് പുതിയകോട്ട മാരിയമ്മ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തി​െൻറ ഭാഗമായി വ്യാഴാഴ്ച രാത്രി ഏഴിന് തായമ്പകയും പൂരക്കളിയും അവതരിപ്പിച്ചു. ദിവസേന രാവിലെ എട്ടിന് ദേവീഭാഗവതം പാരായണം ഉണ്ടാകും. ഇന്ന് വൈകീട്ട് നാലിന് യക്ഷഗാന താളമദ്ദള. രാത്രി 7.30-ന് തിരുവാതിര. 23-ന് വൈകീട്ട് അഞ്ചിന് സംഗീതാർച്ചന. രാത്രി ഏഴിന് തിരുവാതിരയും നൃത്തനൃത്യങ്ങളും. 24-ന് വൈകീട്ട് അഞ്ചിന് സാക്‌സഫോൺ വാദനം. രാത്രി ഏഴിന് ശാസ്ത്രീയസംഗീത കച്ചേരി, ഭജന. 25-ന് രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം. നൃത്തനൃത്യങ്ങൾ. 26-ന് രാത്രി ഏഴിന് തിരുവാതിര, ഹരികഥ. 27-ന് രാവിലെ 7.30-ന് ചണ്ഡികാഹോമം. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. 28-ന് വൈകീട്ട് അഞ്ചിന് സോപാനസംഗീതം. ഏഴിന് നൃത്തനൃത്യങ്ങൾ. 28-ന് വൈകീട്ട് 4.30-ന് സർവൈശ്വര്യ വിളക്കുപൂജ. രാത്രി ഏഴിന് സംഗീതാർച്ചന. 30-ന് ഉച്ചക്ക് ഒരുമണിക്ക് സംഗീതാർച്ചനയും ഭജനയും. രാത്രി ഏഴിന് കരിമരുന്ന് പ്രയോഗം. തുടർന്ന് നൃത്തനൃത്യങ്ങൾ. പരപ്പ: ബളാൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ഉച്ചില്ലത്ത് പത്മനാഭ തന്ത്രി കാർമികത്വം വഹിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30-ന് സമൂഹലളിത സഹസ്രനാമ അർച്ചനയോടെയാണ് നവരാത്രിയെ വരവേറ്റത്. വിളക്കുപൂജയും നടന്നു. 22-ന് വൈകീട്ട് 6.30-ന് സംഗീതാർച്ചന. 23-ന് വൈകീട്ട് 6.30-ന് ശാസ്ത്രീയ സംഗീതക്കച്ചേരി. 24-ന് വൈകീട്ട് 6.30-ന് ഭക്തിഗാനസുധ. തുടർന്ന് ഗാനമേള. 25-ന് വൈകീട്ട് ഭജനയും 26-ന് നൃത്യനൃത്തങ്ങളും നടക്കും. 27-ന് വൈകീട്ട് നാലിന് ശീവേലി എഴുന്നള്ളത്ത്. തുടർന്ന് നൃത്തസന്ധ്യ. 28-ന് വൈകീട്ട് 6.30-ന് ഭക്തിഗാനസുധ. 29-ന് രാവിലെ 8.30-ന് വാഹനപൂജ. വൈകീട്ട് നാലിന് തിരുനൃത്തം. 30-ന് രാവിലെ എട്ടുമുതൽ വിദ്യാരംഭം. കാഞ്ഞങ്ങാട്: നിട്ടടുക്കം മാരിയമ്മ ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തുടങ്ങി. കുല കൊത്തല്‍ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. വ്യാഴാഴ്ച രാത്രി 9.30ന് നവരാത്രി പൂജയും പ്രസാദ വിതരണവും നടത്തി. 28 വരെ വിവിധ സംഘങ്ങളുടെ ഭജന ഉണ്ടാകും. മഹാനവമി ദിനത്തില്‍ രാവിലെ എട്ടു മുതല്‍ 10 വരെയും വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു വരെയും വാഹന പൂജ നടക്കും. രാത്രി ഏഴിന് ഭജന, 11ന് നവമിപൂജ, പ്രസാദ വിതരണം എന്നിവ നടക്കും. 30ന് രാവിലെ എട്ട് മണിക്ക് വിദ്യാരംഭം. രാത്രി ഏഴിന് ഭജന, പത്തിന് ആരതി എഴുന്നള്ളത്ത്, 11ന് വിജയദശമി പൂജ, പ്രസാദ വിതരണം എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story