Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:59 AM IST Updated On
date_range 21 Sept 2017 10:59 AM ISTനിഫ്റ്റിൽ ബിരുദദാന ചടങ്ങ് നാളെ
text_fieldsbookmark_border
കണ്ണൂർ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജി കണ്ണൂർ സെൻററിെല ബിരുദദാന ചടങ്ങ് വെള്ളിയാഴ്ച നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചു ബാച്ച് ബിരുദവിദ്യാർഥികളും രണ്ടു ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാർഥികളുമുൾെപ്പടെ ഇക്കുറി 210 പേരാണ് ഫാഷൻ ടെക്നോളജിയിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ വ്യവസായ വാണിജ്യവകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ മുഖ്യാതിഥിയാകും. വ്യവസായി വി. സുനിലിനെ ആദരിക്കും. പി.കെ. ശ്രീമതി എം.പി, ജെയിംസ് മാത്യു എം.എൽ.എ തുടങ്ങിയവർ പെങ്കടുക്കും. പറശ്ശിനിക്കടവ് സ്കൂളിലെ അഞ്ചു കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പ്രത്യേക അതിഥികളായി പെങ്കടുപ്പിക്കും. ഡോ. ഇളേങ്കാവൻ, പ്രഫ. ആർ.എസ്. ജയദേവൻ, പ്രഫ. പി.കെ. മുഹമ്മദ് അൻസാർ, പ്രഫ. അഭിലാഷ് ബാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story