Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരിൽ...

മട്ടന്നൂരിൽ അപകടനിലയിലായ നഗരസഭ കെട്ടിടം വ്യാപാരികൾ ഒരു മാസത്തിനകം കട ഒഴിയണം

text_fields
bookmark_border
മട്ടന്നൂര്‍: അപകടനിലയിലെന്ന് മൂന്നുവര്‍ഷം മുമ്പ് നഗരസഭ കെട്ടിടവിഭാഗം മുന്നറിയിപ്പ് നല്‍കിയ ബസ് സ്റ്റാൻഡിലെ പഴയ ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരികള്‍ ഒരു മാസത്തിനകം കടകള്‍ ഒഴിയാമെന്ന് നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കഴിഞ്ഞ ദിവസം ഒരുഭാഗത്തെ സണ്‍ഷേഡ് തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണുവി​െൻറ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. 10 ദിവസം മുതല്‍ ഒരു മാസം വരെയാണ് വ്യാപാരികള്‍ക്ക് സമയം നല്‍കിയിട്ടുള്ളത്. ചര്‍ച്ചയിലെ ആദ്യഘട്ടത്തില്‍, കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കെട്ടിടം അപകടത്തില്‍പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വ്യാപാരി സംഘടന തയാറാകുമോ എന്ന ചോദ്യമാണ് ചര്‍ച്ച വഴിത്തിരിവിലെത്തിച്ചത്. അടച്ചിട്ട കടകള്‍ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. 18 വാടക ഉടമകളില്‍ 11 പേര്‍ക്ക് പുനരധിവാസ സൗകര്യം നല്‍കിയിരുന്നു. ബാക്കി ഏഴു പേര്‍ കേസിലാണുള്ളത്. ഇവരുമായി നഗരസഭ രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തും. ഇവരുടെ കടകള്‍ തീരുമാനമായതിനുശേഷം തുറന്നാല്‍ മതിയെന്നാണ് തീരുമാനിച്ചിട്ടുള്ളത്. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കൗണ്‍സിലര്‍മാരായ കെ.വി. ജയചന്ദ്രന്‍, ഷാഹിന സത്യന്‍, എ.കെ. സുരേഷ് കുമാര്‍, വി.എന്‍. സത്യേന്ദ്രനാഥ്, വ്യാപാരി നേതാക്കളായ കെ. ശ്രീധരന്‍, എ. സുധാകരന്‍, മുസ്തഫ ദാവാരി, കെ.പി. രമേശന്‍, പി. അബ്ദുൽ അസീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരുനിലകളിലായി ലൈസന്‍സുള്ളതും ഇല്ലാത്തതുമായി 18 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് അപകട നിലയിലായതിനാല്‍ വ്യാപാരികളോട് ഒഴിയാന്‍ നിരവധി തവണ നഗരസഭ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിഞ്ഞിരുന്നില്ല. കെട്ടിടം അപകടത്തിലായതിനെ തുടര്‍ന്നാണ് പിറകിലായി മാര്‍ക്കറ്റ് സൈറ്റിലെ ടാക്‌സി സ്റ്റാൻഡിൽ 18 സ​െൻറ് സ്ഥലത്ത് നഗരസഭ പുതിയ ഷോപ്പിങ് മാള്‍ നിർമിച്ചത്. വിദ്യാരംഭം: രജിസ്റ്റര്‍ ചെയ്യണം മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെയും നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വിദ്യാരംഭത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര് 25നുമുമ്പ് അംഗന്‍വാടികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചെയര്‍പേഴ്‌സൻ അറിയിച്ചു. 30ന് രാവിലെ 8.30 മുതല്‍ മധുസൂദനന്‍ തങ്ങള്‍ ഗവ. യു.പി സ്‌കൂളിലാണ് വിദ്യാരംഭം നടക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story