Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:56 AM IST Updated On
date_range 21 Sept 2017 10:56 AM ISTലോഗോ പ്രകാശനം
text_fieldsbookmark_border
പെരിങ്ങത്തൂർ: അഞ്ചാമത് സംസ്ഥാന ൈതക്വാൻഡോ ചാമ്പ്യൻഷിപ്പിെൻറ പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻറർനാഷനൽ സ്കൂളിൽ നടന്നു. തലശ്ശേരി സായി സെൻറർ ഡയറക്ടർ ഡോ. എൻ.ബി. സുരേഷ് പ്രകാശനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ കെ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. അന്തർദേശീയ ൈതക്വാൻഡോ റഫറി പി.സി. ഗോപിനാഥ് മത്സരങ്ങളുടെ നടത്തിപ്പ് വിശദീകരിച്ചു. ൈതക്വാൻഡോ അസോസിയേഷൻ ജില്ല ജോയൻറ് സെക്രട്ടറി കെ. ജിനേഷ്, പ്രിൻസിപ്പൽ പി. ഷംഷാദ, ടി.കെ. ഹാഷിം, ദേവദാസ് മത്തത്ത്, ജില്ല സ്കൗട്ട് സെക്രട്ടറി പി. ബിജോയ്, കെ.പി. റിയാസ്, സയിദ് മുഹമ്മദ് ഫഹദ് എന്നിവർ സംസാരിച്ചു. മികച്ച വിജയികൾക്കുള്ള പ്രശസ്തിപത്രം ഡോ. എൻ.ബി. സുരേഷ് വിതരണംചെയ്തു. സംഘാടക സമിതിയും രൂപവത്കരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 600ഒാളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. മൂന്ന് പ്രത്യേക കളിക്കളങ്ങളും മത്സരാർഥികൾക്കുള്ള താമസസൗകര്യങ്ങളും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story