Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:56 AM IST Updated On
date_range 21 Sept 2017 10:56 AM ISTകെ.എസ്. ഭഗവാന് വേദി നിഷേധിച്ചത് പ്രതിഷേധാർഹം ^എസ്.എഫ്.ഐ
text_fieldsbookmark_border
കെ.എസ്. ഭഗവാന് വേദി നിഷേധിച്ചത് പ്രതിഷേധാർഹം -എസ്.എഫ്.ഐ കണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ ഉദ്ഘാടനത്തിന് കെ.എസ്. ഭഗവാന് വേദി നിഷേധിച്ച കൂത്തുപറമ്പ് നിർമലഗിരി കോളജ് മാനേജ്മെൻറ് നടപടി പ്രതിഷേധാർഹമാണെന്ന് എസ്.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലാണ് കെ.എസ്.യുവിൽനിന്ന് എസ്.എഫ്.ഐ യൂനിയൻ തിരിച്ചുപിടിച്ചത്. തെരഞ്ഞെടുപ്പുവേളയിൽ എസ്.എഫ്.ഐയെ പരാജയപ്പെടുത്താൻ മാനേജ്മെൻറ് ആവുന്ന പരിശ്രമങ്ങൾ നടത്തി. ഇതിെൻറഭാഗമായിട്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി കെ.പി. സഖിനെ സസ്പെൻഡ് ചെയ്തത്. പരാജയത്തിെൻറ ജാള്യത മറക്കാൻ കെ.എസ്.യുവും മാനേജ്മെൻറും കളിക്കുന്ന നാടകത്തിെൻറ ഭാഗമാണ് ഈ നിഷേധം. മാനേജ്മെൻറ് നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ വിദ്യാർഥിസമരത്തിന് നിർമലഗിരി കോളജ് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും എസ്.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story