Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതണ്ടുതുരപ്പ​ൻ ശല്യം;...

തണ്ടുതുരപ്പ​ൻ ശല്യം; നെൽകൃഷി നശിക്കുന്നു

text_fields
bookmark_border
കാസർകോട്: തണ്ടുതുരപ്പൻ പുഴു ജില്ലയിൽ വ്യാപകമായി നെൽകൃഷി നശിപ്പിക്കുന്നു. ഒന്നാംവിള കൃഷിയിറക്കിയ വയലുകളിൽ പുഴു ആക്രമണം കാരണം നെൽക്കതിരുകൾ നശിക്കുകയാണ്. ഉദുമ മണ്ഡലത്തിലെ കുറ്റിക്കോൽ, മുളിയാർ, പള്ളിക്കര, ചെമ്മനാട്, ഉദുമ, പുല്ലൂർ-പെരിയ പഞ്ചായത്തുകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. പുഴുശല്യം തടയാനും നാശനഷ്ടം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. കുഞ്ഞിരാമൻ എം.എൽ.എ കൃഷിവകുപ്പ് ജോയൻറ് ഡയറക്ടർക്ക് കത്തുനൽകി. കൃഷിഭവനിൽനിന്ന് വാങ്ങിയ വിത്തുകൾ ഉപയോഗിച്ച കൃഷിയിടങ്ങളിലാണ് തണ്ടുതുരപ്പൻ പുഴുവി​െൻറ ആക്രമണം കൂടുതലായി കാണുന്നതെന്ന് എം.എൽ.എ അറിയിച്ചു. ഇതിനുപുറേമ മഴക്കെടുതിമൂലം നെല്ല് കൊയ്യാനാകാതെ നശിച്ചതും നഷ്ടത്തിനിടയാക്കിയെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story