Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 10:52 AM IST Updated On
date_range 20 Sept 2017 10:52 AM ISTപോഷകാഹാര വാരാചരണം
text_fieldsbookmark_border
കൂത്തുപറമ്പ്: ഐ.സി.ഡി.എസിെൻറ ആഭിമുഖ്യത്തിൽ പാട്യം പഞ്ചായത്തിൽ സംഘടിപ്പിച്ചു. അമൃതം പൊടികൊണ്ട് നിരവധി വിഭവങ്ങളാണ് അമ്മമാർ തയാറാക്കിയത്. പോഷകാഹാരത്തിെൻറ പ്രാധാന്യം അമ്മമാരെ ബോധ്യപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ദേശീയ സംഘടിപ്പിച്ചത്. അമൃതം പൊടികൊണ്ടുള്ള പാചകമത്സരവും നടന്നു. പായസം, കട്ലറ്റ്, അട, മിക്സ്ചർ, ബിസ്കറ്റ്, ഉപ്പുമാവ് അടക്കമുള്ള നിരവധി വിഭവങ്ങളാണ് അമ്മമാർ തയാറാക്കിയത്. പാട്യം പഞ്ചായത്തിലെ 34 അംഗൻവാടികളിൽനിന്നുള്ള ജീവനക്കാരും അമ്മമാരുമാണ് പരിപാടികളിൽ പങ്കെടുത്തത്. പോഷകാഹാര വാരാചരണത്തിെൻറ പഞ്ചായത്തുതല ഉദ്ഘാടനം പാട്യം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ശ്രീലത ഉദ്ഘാടനം ചെയ്തു. പി. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.പി. പ്രേമൻ, എ. ജീന, കെ. മനോഹരൻ, അഡ്വ. ഭാസുരി, പഞ്ചായത്ത് സെക്രട്ടറി സി. ധനീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രമാഭായ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story