Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 10:55 AM IST Updated On
date_range 18 Sept 2017 10:55 AM ISTകനത്ത മഴ: ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം
text_fieldsbookmark_border
ശ്രീകണ്ഠപുരം: തിമിർത്തു പെയ്ത മഴയിൽ മലയോരത്ത് പുഴകളും തോടുകളും കവിഞ്ഞൊഴുകി. മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിൽ. വ്യാപക കൃഷിനാശം. വൈദ്യുതി ലൈനുകളും തൂണുകളും നിലംപതിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലും തകർത്തു പെയ്ത മഴയിൽ വ്യാപക നഷ്ടങ്ങളാണ് മലയോര മേഖലയിലുണ്ടായത്. മലമടക്കുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ക്വാറികളുണ്ടെന്നതിനാൽ ഉരുൾപൊട്ടൽ ഭീതിയിലാണ് ജനങ്ങൾ. ശ്രീകണ്ഠപുരം നഗരസഭ പരിധിയിലടക്കം നിരവധി അനധികൃത ക്വാറികളാണ് പ്രവർത്തിക്കുന്നത്. ചേപ്പറമ്പിലെ അനധികൃത ക്വാറിക്കെതിരെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ കർശന നടപടിയാണ് കഴിഞ്ഞയാഴ്ച സ്വീകരിച്ചത്. വൻമലകൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്ത് കരിങ്കല്ലുകൾ കടത്തുന്നതിനാൽ മലകളാകെ ഇല്ലാതാവുകയാണ്. ഒപ്പം ഇളകിനിൽക്കുന്ന പാറക്കെട്ടുകളും മലകളും കനത്തമഴയിൽ നിലംപതിക്കുന്നതോടെ വെള്ളപ്പൊക്കത്തിനും വൻ നാശത്തിനും വഴിയൊരുക്കുകയാണ്. ശ്രീകണ്ഠപുരം ബസ്-ജീപ്പ് സ്റ്റാൻഡുകൾ നവീകരിക്കും ശ്രീകണ്ഠപുരം: നഗരസഭ നേതൃത്വത്തിൽ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡും ജീപ്പ് സ്റ്റാൻഡും ടാറിങ് നടത്തി നവീകരിക്കാൻ ധാരണ. ഉടൻ പ്രവൃത്തികൾ ആരംഭിക്കും.പതിനഞ്ചര ലക്ഷം രൂപയാണ് ഇതിനായി നീക്കിെവച്ചത്. ടൗൺ നവീകരണത്തിെൻറ ഭാഗമായാണ് ഇവ ടാറിങ് നടത്തുന്നത്. വർഷങ്ങൾക്കു മുമ്പാണ് ഇവിടെ ടാറിങ് നടത്തിയിരുന്നത്. മെക്കാഡം ടാറിങ്ങിനു ശേഷം ബസ് സ്റ്റാൻഡിൽ ഗതാഗത പരിഷ്കാരം കൂടി നടപ്പാക്കുന്നതോടെ ശ്രീകണ്ഠപുരത്തെ മികച്ച പരിഷ്കാരമായി ഇത് മാറും. മഴ നിലക്കുന്നതോടെ നവീകരണ പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭ കൗൺസിലർ എ.പി. മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story