Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 10:55 AM IST Updated On
date_range 17 Sept 2017 10:55 AM IST'തോക്കിനെതിരെ തൂലിക'
text_fieldsbookmark_border
മാഹി: തോക്കിനെതിരെ തൂലികയെന്ന സന്ദേശം പരത്തി ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ 17ന് വൈകീട്ട് നാലിന് സംഗീത - സാഹിത്യ സപര്യ സംഘടിപ്പിക്കും. ഡോ. വി.രാമചന്ദ്രൻ എം.എൽ.എ ദീപംകൊളുത്തും. തുടർന്ന് നവനീത കൃഷ്ണൻ മയ്യഴിയുടെ 'വീട് വിദ്യാലയം ദേവാലയം സമൂഹം' എന്ന പുസ്തകം ചെറുകഥാകൃത്ത് എം. രാഘവൻ എ. ഗംഗാധരന് നൽകി പ്രകാശനം ചെയ്യും. എൻജിനീയർ ടി.വി. വസുമിത്രൻ അധ്യക്ഷത വഹിക്കും. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് പ്രാക്ടീഷണർ ജിഷ ജനാർദനൻ പുസ്തകം പരിചയപ്പെടുത്തും. ഉച്ച രണ്ടിന് കരോക്കെ ചലച്ചിത്രാലാപനവും നടത്തും. കാറ്റിൽ വീടിനുമേൽ തെങ്ങുവീണു; - ലൈനിൽ മരങ്ങൾ പൊട്ടിവീണു മാഹി: പന്തക്കൽ പൊതുജന വായനശാല പരിസരത്ത് ശനിയാഴ്ച രാവിലെ ഏഴിന് ആഞ്ഞടിച്ച കാറ്റിൽ വീടിനുമേൽ തെങ്ങുവീണു. മൂന്നിടങ്ങളിൽ വൈദ്യുതി ലൈനിൽ മരങ്ങൾ പൊട്ടിവീണ് വൈദ്യുതിബന്ധം തകരാറിലായി. വായനശാലക്ക് സമീപത്തെ തുണ്ടിയിൽ രമയുടെ വീടിെൻറ മേൽക്കൂരയിലാണ് തെങ്ങുവീണ് ഷീറ്റുകളും ഇരുമ്പ് ഫ്രെയിമുകളും തകർന്നത്. എടത്തിൽ ഭാഗത്തിലും തൈക്കണ്ടി ഭാഗങ്ങളിലും മൂന്നിടങ്ങളിലായി പ്ലാവ് വൈദ്യുതി ലൈനിൽ പൊട്ടിവീണ് തൂണുകളും ലൈനുകളും റോഡിന് കുറുകെവീണു. ശക്തമായ മഴയിൽ കണ്ണോത്ത് സന്തോഷിെൻറ വീട്ടുമതിൽ ഇടിഞ്ഞു. ചാത്തോത്ത് ജനാർദനെൻറ വീട്ടുപറമ്പിലെ തെങ്ങും കടപുഴകി. വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി. പന്തക്കൽ വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. ബൈജു, പന്തക്കൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story