Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 10:52 AM IST Updated On
date_range 17 Sept 2017 10:52 AM ISTക്ഷീരകർഷക സംഗമം
text_fieldsbookmark_border
കൂത്തുപറമ്പ്: അറവുമാടുകൾക്ക് വ്യാപാരനിയന്ത്രണം ഏർപ്പെടുത്തിയ നടപടിയിലൂടെ ക്ഷീരകർഷകർ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണെന്നും ക്ഷീരകർഷകരുടെ ക്ഷേമത്തിന് കൂടുതൽ നടപടിയുണ്ടാകണമെന്നും ഇ.പി. ജയരാജൻ എം.എൽ.എ പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാലുൽപാദനരംഗത്ത് വൻ പുരോഗതിയാണ് ഏതാനും വർഷത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് മികച്ച ഇനം കിടാങ്ങളെ എത്തിക്കാനാവാത്തത് പ്രതിസന്ധിക്ക് ആക്കംകൂട്ടിയിരിക്കുകയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ക്ഷീരവികസന വകുപ്പ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ആയിത്തറ മമ്പറം ക്ഷീരോൽപാദകസംഗമം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. സംഗമത്തിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ അധ്യക്ഷതവഹിച്ചു. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീതയും ഏറ്റവും കൂടുതൽ പാൽ അളന്ന സംഘത്തെ ജില്ല പഞ്ചായത്ത് അംഗം വി.കെ. സുരേഷ് ബാബുവും സമ്മാനാർഹമായ കറവപ്പശു ഉടമയെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഷീലയും ആദരിച്ചു. ജനപ്രതിനിധികളായ എ.വി. ബാലൻ, എൻ.വി. ശ്രീജ, വി. ഷിബു, ടി. ഭാസ്കരൻ, എൻ. തങ്കമണി, ആത്മ അസി. ഡയറക്ടർ എം.വി. രജീഷ് കുമാർ, െഡപ്യൂട്ടി ഡയറക്ടർ ജെയിൻ ജോർജ്, ബിജു സ്കറിയ തുടങ്ങിയവർ സംസാരിച്ചു. കന്നുകാലി പ്രദർശനം, ഡെയറി ക്വിസ്, സെമിനാർ എന്നിവയും ക്ഷീരകർഷകസംഗമത്തിെൻറ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story