Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകനത്ത മഴയിൽ...

കനത്ത മഴയിൽ ഇരിട്ടിയിലെ മലഞ്ചരക്ക് കടയിൽ വെള്ളം കയറി

text_fields
bookmark_border
ഇരിട്ടി: തോരാതെ പെയ്ത കനത്തമഴയിൽ ഇരിട്ടി ടൗണിലെ കടയിൽ വെള്ളം കയറി. ശനിയാഴ്ച രാവിലെ പത്തോടെ തുടങ്ങിയ മഴയിൽ മേഖലയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരിയിൽ റോഡിൽ വെള്ളം കയറി അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് ഓപൺ ഓഡിറ്റോറിയത്തിനു സമീപത്തെ എം.പി. കാദർ ഹാജിയുടെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ ഫ്ലാഷ് േട്രഡേഴ്സിലാണ് വെള്ളം കയറിയത്. സമീപത്തെ പറമ്പിൽ നിന്നും കെട്ടിടത്തിൽ നിന്നുമുള്ള വെള്ളം റോഡിലൂടെ കുത്തിയൊലിച്ച് വരുന്നതിനാൽ ശക്തമായ മഴയിൽ ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുക പതിവാണ്. കടകളോട് ചേർന്ന് ഒാവുചാലുണ്ടെങ്കിലും പലഭാഗത്തും തടസ്സപ്പെട്ടുകിടക്കുകയാണ്. ഇതുമൂലം വെള്ളം ഒഴുകിപ്പോകാത്തതാണ് കടക്കുള്ളിൽ വെള്ളം കയറാൻ കാരണം. ഇക്കാര്യം നിരവധി തവണ നഗരസഭ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story