Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 10:52 AM IST Updated On
date_range 17 Sept 2017 10:52 AM ISTതലശ്ശേരിയിൽ സി.പി.എം^-ബി.ജെ.പി സംഘർഷം
text_fieldsbookmark_border
തലശ്ശേരിയിൽ സി.പി.എം-ബി.ജെ.പി സംഘർഷം തലശ്ശേരി: നഗരത്തിൽ സ്ഥാപിച്ച പ്രചാരണബോർഡുകൾ രണ്ടാം ദിവസവും നശിപ്പിച്ചതോടെ തലശ്ശേരിയിൽ സി.പി.എം-ബി.ജെ.പി സംഘർഷം രൂക്ഷമായി. പഴയ ബസ്സ്റ്റാൻഡിൽ ശനിയാഴ്ച രാത്രിയാണ് വീണ്ടും സംഘർഷമുണ്ടായത്. സി.പി.എം പ്രചാരണ ബോർഡ് ആളുകൾ നോക്കിനിൽക്കെയാണ് മൂന്നുപേരടങ്ങിയ സംഘം ശനിയാഴ്ച രാത്രി റോഡിലിട്ട് നശിപ്പിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന ബി.ജെ.പി പ്രചാരണ ബോർഡ് തലേദിവസം രാത്രി നശിപ്പിച്ചതായി പരാതിയുയർന്നിരുന്നു. സംഘർഷം കണക്കിലെടുത്ത് തലശ്ശേരി സി.െഎ കെ.ഇ. പ്രേമചന്ദ്രെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞദിവസം എസ്.എഫ്.ഐ പ്രവർത്തകൻ തലശ്ശേരി ക്രൈസ്റ്റ് കോളജ് വിദ്യാർഥി നസീമിന് (18) മർദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പിയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചു. അതിനുശേഷം വാഹനത്തിലെത്തിയവർ സി.പി.എം-എസ്.എഫ്.ഐ പ്രചാരണബോർഡുകൾ നശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story