Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:52 AM IST Updated On
date_range 15 Sept 2017 10:52 AM ISTപദ്ധതിനിർവഹണത്തിൽ കണിച്ചാർ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്
text_fieldsbookmark_border
കേളകം: പദ്ധതിനിർവഹണത്തിൽ കണിച്ചാർ പഞ്ചായത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. നടപ്പു സാമ്പത്തികവർഷത്തിൽ 60.86 ശതമാനം ചെലവിട്ടാണ് കണിച്ചാർ പഞ്ചായത്ത് സംസ്ഥാനത്തെ 1000 പഞ്ചായത്തുകളിൽ ഒന്നാമതെത്തിയത്. പൊതുമരാമത്ത് പ്രവൃത്തിക്കാണ് ഏറ്റവും കൂടുതൽ തുക െചലവഴിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി, വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ, പഞ്ചായത്ത് സെക്രട്ടറി സുരേശൻ മമ്മാലി എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണസമിതിയുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനമാണ് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു. ലോകബാങ്കിെൻറ സഹായത്തോടെയാണ് പദ്ധതികൾ നടപ്പാക്കിയത്. കണിച്ചാർ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സും ബസ്സ്റ്റാൻഡും പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഒക്ടോബർ പകുതിയോടെ ഉദ്ഘാടനം നടത്താനാകും. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനു മുകളിൽ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 65 ലക്ഷം ഉപയോഗിച്ച് പഞ്ചായത്ത് ഓഫിസും കോൺഫറൻസ് ഹാളും നിർമിക്കും. മൂന്ന് അംഗൻവാടി കെട്ടിടം, ഒരു ഹോമിയോ ഡിസ്പെൻസറി എന്നിവ ലോകബാങ്കിെൻറ സഹായത്തോടെ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. കഴിഞ്ഞ മാർച്ച് 31ന് പഞ്ചായത്തിലെ വീട്ടുനികുതി 100 ശതമാനം പിരിച്ചെടുത്ത് ഇപ്പോഴത്തെ പദ്ധതിനിർവഹണത്തിെൻറ റിഹേഴ്സൽ നടത്തിയിരുന്നതായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ പറഞ്ഞു. പുഴയുടെ തീരങ്ങൾ സംരക്ഷിക്കുന്നതിനായി ആദ്യഘട്ടത്തിൽ 1000ത്തോളം മുളത്തൈകൾ നട്ടിരുന്നു. ഇതിെൻറ തുടർച്ചയായി വീണ്ടും 1000 മുളത്തൈകൾ നടുന്ന പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി. പഞ്ചായത്തിലെ ഏക ഗവ. യു.പി സ്കൂളായ ഓടപ്പുഴ സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story