Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:59 AM IST Updated On
date_range 14 Sept 2017 10:59 AM ISTആർ.എസ്.എസിെൻറ ശോഭായാത്ര മറ്റൊരു 'ബ്ലൂ വെയിൽ' കെണി ^ പി.ജയരാജൻ
text_fieldsbookmark_border
ആർ.എസ്.എസിെൻറ ശോഭായാത്ര മറ്റൊരു 'ബ്ലൂ വെയിൽ' കെണി - പി.ജയരാജൻ കണ്ണൂർ: കുട്ടികളെ മതഭ്രാന്തിലേക്ക് തള്ളിയിടുന്ന 'ബ്ലൂ വെയിൽ' കെണിയാണ് ആർ.എസ്.എസിെൻറ ശോഭായാത്രയെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. ഭക്തിയെയും വിശ്വാസത്തെയും രാഷ്ട്രീയത്തിനായി ചൂഷണം ചെയ്യുന്ന സംഘ്പരിവാർ ശക്തികളെ ചെറുക്കണം. അതിെൻറ ഭാഗമായാണ് ശോഭായാത്രയുടെ പേരിൽ മതഭ്രാന്ത് വളർത്താനുള്ള ശ്രമത്തിെൻറ അപകടം തുറന്നുകാട്ടി സി.പി.എം രംഗത്തുവന്നത്. ശോഭായാത്രയിൽ വിശ്വാസികളെ അണിനിരത്താനുള്ള ആർ.എസ്.എസ് നീക്കം സി.പി.എമ്മിെൻറ ഇടപെടലിനെ തുടർന്ന് പാളിപ്പോകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ജില്ലയിൽ 300 കേന്ദ്രങ്ങളിൽ ശോഭായാത്ര നടത്തിയെന്നാണ് ആർ.എസ്.എസ് അവകാശപ്പെടുന്നത്. എന്നാൽ, യഥാർഥത്തിൽ 97 കേന്ദ്രങ്ങളിൽ മാത്രമാണ് നടന്നത്. നടന്ന ഇടങ്ങളിൽ തന്നെ ജനപങ്കാളിത്തം ശുഷ്കമായിരുന്നു. അതേസമയം, സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയിൽ വമ്പിച്ച ജനപങ്കാളിത്തമുണ്ടായെന്നും ജയരാജൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story