Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാലഗോകുലം ഘോഷയാത്രയുടെ...

ബാലഗോകുലം ഘോഷയാത്രയുടെ ഒരുക്കം നടത്തിയ റിട്ട. എസ്.ഐയുടെ വീടിനുനേരേ ആക്രമണം

text_fields
bookmark_border
കല്യാശ്ശേരി: ബാലഗോകുലം ഘോഷയാത്രക്കാവശ്യമായ നിശ്ചലദൃശ്യം സജ്ജീകരിച്ച കല്യാശ്ശേരി കണ്ടന്തള്ളി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ റിട്ട. എസ്.ഐയുടെ വീടിനുനേരേ ആക്രമണം. കണ്ണൂർ എ.ആർ ക്യാമ്പിൽനിന്ന് വിരമിച്ച പി. ഗംഗാധര​െൻറ വീടി​െൻറ ജനൽച്ചില്ലുകളാണ് ആക്രമിസംഘം തകർത്തത്. ബുധനാഴ്ച പുലർച്ചെ രേണ്ടാടെയാണ് ആക്രമണം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ജനൽച്ചില്ലുകൾ പൊട്ടുന്ന ശബ്്ദംകേട്ട് വീട്ടുകാർ വാതിൽതുറന്ന് പുറത്തേക്കുവരുന്നതിനിടെ ആക്രമിസംഘം രക്ഷപ്പെട്ടു. മാങ്ങാട് എരിഞ്ഞീക്കിൽ ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പഴശ്ശിരാജ ബാലഗോകുലത്തി​െൻറ നിശ്ചലദൃശ്യമാണ് ഗംഗാധര​െൻറ വീട്ടിൽനിന്ന് സജ്ജമാക്കിയത്. വളപട്ടണം സി.ഐ, കണ്ണപുരം എസ്.ഐ എന്നിവരടക്കമുള്ള പൊലീസ് സംഘം വീട്ടിലെത്തി ആക്രമണങ്ങൾ നടന്ന ഭാഗങ്ങൾ പരിശോധിച്ചു. ഗംഗാധര​െൻറ മകൻ സനിൽകുമാർ ബി.ജെ.പി അനുഭാവിയാണ്. ബി.ജെ.പി നേതാക്കളായ ബിജു തുത്തി, പി.വി. പ്രസാദ്, വിജയൻ മാങ്ങാട് തുടങ്ങിയവർ വീട് സന്ദർശിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് നേതാക്കൾ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story