Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 10:54 AM IST Updated On
date_range 13 Sept 2017 10:54 AM ISTകിണറ്റില്‍ വീണ മധ്യവയസ്‌കന്‍ മരിച്ചു
text_fieldsbookmark_border
ചെറുപുഴ: പാടിയോട്ടുചാല്‍ മച്ചിയില്‍ മധ്യവയസ്‌കന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തിൽ വീണുമരിച്ചു. മച്ചിയിലെ പരേതരായ ഇരുമ്പന്‍--വിരുന്തി ദമ്പതികളുടെ മകന്‍ വെമ്പിരിയിന്‍ പ്രഭാകരന്‍ (കുഞ്ഞുമോന്‍-55) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെയായിരുന്നു അപകടം. സഹോദരിയുടെ വീട്ടിലായിരുന്ന പ്രഭാകരന്‍ രാത്രി പുറത്തിറങ്ങിയപ്പോള്‍ സമീപത്ത് അയല്‍വാസിയുടെ വീടുപണി നടക്കുന്ന പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പെരിങ്ങോമില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ചെറുപുഴ െപാലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. കര്‍ണാടക ബൈന്തൂരിലെ മാധവിയാണ് ഭാര്യ. മക്കള്‍: സന്തോഷ്, പ്രശാന്ത്, പ്രിയങ്ക ( മൂവരും കര്‍ണാടക). സഹോദരങ്ങള്‍: ഗോവിന്ദന്‍, കാര്‍ത്യായനി, തമ്പാന്‍, ചന്ദ്രന്‍, രാജന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story