Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 10:56 AM IST Updated On
date_range 12 Sept 2017 10:56 AM ISTലീഗ് നേതൃത്വം ആർ.എസ്.എസിന് വളരാനുള്ള മണ്ണൊരുക്കിക്കൊടുക്കുന്നു ^മൂസാൻകുട്ടി നടുവിൽ
text_fieldsbookmark_border
ലീഗ് നേതൃത്വം ആർ.എസ്.എസിന് വളരാനുള്ള മണ്ണൊരുക്കിക്കൊടുക്കുന്നു -മൂസാൻകുട്ടി നടുവിൽ കണ്ണൂർ സിറ്റി: മുസ്ലിം ലീഗ് അധാർമികതയുടെ കൂമ്പാരമായി മാറിയിരിക്കുകയാണെന്നും അതിന് തടയിടാനോ തിരുത്താനോ ലീഗ് ജില്ല നേതാക്കൾക്ക് കഴിയുന്നില്ലെന്നും ലീഗ് വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തനമാരംഭിച്ച മൂസാൻകുട്ടി നടുവിൽ ആരോപിച്ചു. ചെമ്പട കണ്ണൂർ നവമാധ്യമ കൂട്ടായ്മ സിറ്റിയിൽ സംഘടിപ്പിച്ച ഐ.ആർ.പി.സി മാലിന്യസംസ്കരണ പ്ലാൻറ് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് നടത്തുന്ന കലാപങ്ങൾക്ക് വഴിനടക്കാനും അവർക്ക് വളരാനുള്ള മണ്ണ് പാകപ്പെടുത്താനുമല്ലാതെ ആർ.എസ്.എസിനെ എതിർക്കാൻ എവിടെയും മുസ്ലിം ലീഗ് തയാറായിട്ടില്ല. ലീഗിനെ സംബന്ധിച്ചിടത്തോളം കളവുചെയ്യലോ അതുപോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടലോ ഒരുതെറ്റ് അല്ലെന്നും അനുഭവങ്ങളിലൂടെ മനസ്സിലാക്കി. ലീഗിെൻറ കേരളത്തിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ആരെയും അഴിമതി ആരോപണത്തെ തുടർന്ന് പുറത്താക്കിയ സംഭവമില്ലെന്നും അഴിമതി നടത്തിയതായി വിളിച്ചുപറഞ്ഞാൽ വിളിച്ചുപറയുന്നവരെ ചെവിക്കുപിടിച്ച് പുറത്താക്കുന്ന പാരമ്പര്യമാണ് ഉള്ളതെന്നും മൂസാൻകുട്ടി പറഞ്ഞു. നിർധനരായ കുടുംബാംഗങ്ങൾക്കുള്ള ഗൃഹോപകരണ വിതരണവും ചടങ്ങിൽ നടന്നു. കെ. ശഹറാസ് അധ്യക്ഷത വഹിച്ചു. ശഫീഖ് സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story