Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 10:56 AM IST Updated On
date_range 12 Sept 2017 10:56 AM ISTറോഹിങ്ക്യൻ െഎക്യദാർഢ്യം
text_fieldsbookmark_border
ഇരിക്കൂർ: മ്യാന്മറിലെ മനുഷ്യാവകാശ ലംഘനത്തിൽ ഇന്ത്യ ഇടപെടണമെന്ന് പഞ്ചായത്ത് െഎ.എൻ.എൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഹിങ്ക്യൻ മുസ്ലിംകൾക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രസിഡൻറ് പി. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.സി. അയ്യൂബ്, മണ്ഡലം പ്രസിഡൻറ് സി.എ. മജീദ്, ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ വി. അബ്ദുൽ ഖാദർ, കെ.വി. മൊയ്തു, മാങ്ങാടൻ ഖാദർ, ടി.പി. ഉബൈദ്, കരിക്കൻ മൂസാൻ എന്നിവർ സംസാരിച്ചു. എൻ.പി. റഹീം സ്വാഗതം പറഞ്ഞു. റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഇരിക്കൂർ മെഹബൂബെ മില്ലത്ത് സാംസ്കാരിക വേദി യോഗം െഎക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചു. പി.എം. സിയാദ് അധ്യക്ഷത വഹിച്ചു. ശബീർ കീത്തടത്ത്, കെ.കെ. സക്കരിയ, പി.കെ. സക്കരിയ, കെ. ശബീർ എന്നിവർ സംസാരിച്ചു. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട നിസ്സഹായരായ റോഹിങ്ക്യൻ മുസ്ലിം കൾക്ക് പെടയേങ്കാട് മഹല്ല് നിവാസികൾ െഎക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തി. പെടയേങ്കാട് ജുമാമസ്ജിദ് പരിസരത്തുനിന്ന് തുടങ്ങിയ റാലി മണ്ണൂർ കടവ് പാലം സൈറ്റിൽ സമാപിച്ചു. റാലിക്ക് ഖത്തീബ് അബ്ദുറഷീദ് ദാരിമി, എൻ.വി. ഹുസൈൻ ഹാജി, സി.വി.എൻ. അബൂബക്കർ, നൗഷാദ് മൗലവി, പി. മുസ്തഫ മൗലവി, സിനാൻ ദാരിമി, പി. റഷീദ് എന്നിവർ നേതൃത്വം നൽകി. റോഹിങ്ക്യൻ മുസ്ലിംകൾക്ക് കെ.എൻ.എം കമ്മിറ്റി െഎക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ നടത്തി. പി. അശ്റഫ് ഹാജി, കെ. ഷുക്കൂർ ഹാജി, പി. അബ്ദുല്ല ഹാജി, പി. സിദ്ദീഖ് ഹാജി, പി. മുഹമദ് റാഫി, സി.സി. അബ്ദുൽ ഖാദർ, വി. ശാക്കിർ എന്നിവർ സംസാരിച്ചു. cap റോഹിങ്ക്യൻ മുസ്ലിംകൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പെടയേങ്കാട് നിവാസികൾ നടത്തിയ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story