Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 1:53 PM IST Updated On
date_range 8 Sept 2017 1:53 PM ISTതമിഴ്നാട്: പളനിസാമിയെ മാറ്റണമെന്ന്, ദിനകരൻ ഗവർണറെ കണ്ടു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ നീക്കണമെന്നും വിശ്വാസവോട്ട് നടത്തണമെന്നും ആവശ്യപ്പെട്ട് ടി.ടി.വി. ദിനകരൻ ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ടു. തന്നെ പിന്തുണക്കുന്ന എം.എൽ.എമാർക്കും എം.പിമാർക്കുമൊപ്പമായിരുന്നു സന്ദർശനം. ഇതേ ആവശ്യമുന്നയിച്ച് ആഗസ്റ്റ് 22ന് ദിനകരൻ പക്ഷത്തെ 19 എം.എൽ.എമാർ ഗവർണറെ കണ്ടിരുന്നു. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും മാറ്റുകയെന്നതാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ദിനകരൻ പിന്നീട് വാർത്തലേഖകരോട് പറഞ്ഞു. ദിനകരൻ പക്ഷത്ത് ഇപ്പോൾ 21 എം.എൽ.എമാർ ഉണ്ട്. കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും താമസിയാതെ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നും ഗവർണർ അറിയിച്ചതായി ദിനകരൻ പറഞ്ഞു. അതിനിടെ, ദിനകരനെ പിന്തുണക്കുന്ന ഒരുകൂട്ടം ആളുകൾ രാജ്ഭവന് സമീപമെത്തി. ടി.ടി.വി. വാഴ്കയെന്ന മുദ്രാവാക്യവുമായി എത്തിയവർ രാജ്ഭവൻ നിൽക്കുന്ന സർദാർ പേട്ടൽ റോഡിൽ ഗതാഗത തടസവുമുണ്ടാക്കി. ദിനകരനും ചിന്നമ്മക്കും (ശശികല) നീതി നൽകണമെന്നും ആളുകൾ വിളിച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story