Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 1:53 PM IST Updated On
date_range 8 Sept 2017 1:53 PM ISTകോൺഗ്രസ് പ്രവർത്തകനുനേരെ ആക്രമണം
text_fieldsbookmark_border
പാനൂർ: സെൻട്രൽ എലാങ്കോട് ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകെൻറ വീട് ആക്രമിച്ചതായി പരാതി. പാറക്ക് താഴെ വാസുവിെൻറ വീടിന് നേരെയാണ് ബുധനാഴ്ച രാത്രി ഒരുസംഘം ആക്രമണം നടത്തിയത്. ആർ.എസ്.എസ് കാര്യവാഹകിനെ വാസുവിെൻറ മകനും ബന്ധുക്കളായ രണ്ടുപേരും ചേർന്ന് മർദിച്ചുവെന്നാരോപിച്ചാണ് സംഘടിച്ചെത്തിയ ആർ.എസ്.എസ് പ്രവർത്തകർ വീട്ടിലെത്തി വാതിൽ തകർത്ത് വാസുവിനെ മർദിച്ചത്. മർദനമേറ്റ വാസുവിനെ (58) തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസുവിനെ മർദിക്കുന്നത് തടയാൻ ചെന്ന സ്ത്രീകളടക്കമുള്ള ഏതാനുംപേർക്കും മർദനമേറ്റിട്ടുണ്ട്. വാസുവിെൻറ വീട്ടുപറമ്പിൽ കണ്ടെത്തിയ മദ്യക്കുപ്പിയെ ചൊല്ലി രാത്രി ആർ.എസ്.എസ് പ്രവർത്തകരുമായി വാസുവിെൻറ മകനും ബന്ധുക്കളുമടങ്ങുന്ന സംഘം വാക്കേറ്റമുണ്ടാവുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നുവത്രെ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ പൊലീസ് മകനെയും ബന്ധുക്കളായ രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story