Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 1:50 PM IST Updated On
date_range 8 Sept 2017 1:50 PM ISTഇൗ വൺവേയിൽ ഭീമൻകുഴികൾ
text_fieldsbookmark_border
കണ്ണൂർ: നൂറുമീറ്ററോളം മാത്രം ദൈർഘ്യമുള്ള വൺവേ റോഡാണ് താവക്കരയിൽനിന്ന് ആശിർവാദ് ആശുപത്രിക്കു മുന്നിലൂടെ ജിമ്മി ജോർജ് ഹാൾ വരെയുള്ള റോഡ്. കുഞ്ഞനാണെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ മുമ്പനായ ഇൗ റോഡ് ഇപ്പോൾ വലിയ വൻകുഴികളുടെ താവളമായിരിക്കുകയാണ്. ഇവിടെ കുരുങ്ങിയാൽ നഗരം മൊത്തം കുരുക്കിലാകും. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തുനിന്ന് തലശ്ശേരി, കാസർകോട് ഭാഗത്തേക്കും കണ്ണൂർ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഇൗ ബൈപാസിലൂടെയാണ് പോവുക. ഇൗ റോഡിൽ വാഹനങ്ങൾ കുടുങ്ങിയാൽ ജില്ല പഞ്ചായത്ത് വ്യവസായകേന്ദ്രത്തിനു സമീപമുള്ള ജങ്ഷൻ മുഴുവൻ ബ്ലോക്കാവും. ഫലത്തിൽ പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തുനിന്നുള്ള വഴി നിശ്ചലമാവുകയും നഗരം കുരുക്കിൽ മുറുകുകയുംചെയ്യും. റോഡിൽ കുഴികളുള്ളതിനാൽ വാഹനങ്ങൾ പോകുന്നതിന് പ്രയാസമുള്ളതിനാൽ ഇപ്പോൾതന്നെ തിരക്കുള്ള സമയങ്ങളിൽ ഇൗ റോഡിൽ വലിയ ബ്ലോക്കാണ്. ആശിർവാദ് ആശുപത്രി, െഎ.ജി ഒാഫിസ്, ഇൻഡോർ സ്റ്റേഡിയം, കെ.ടി.ഡി.സി ഹോട്ടൽ, സ്പോർട്സ് ഹോസ്റ്റൽ, താവക്കര യു.പി സ്കൂൾ എന്നിവയെല്ലാം ഇൗ റോഡിെൻറ വശങ്ങളിലാണുള്ളത്. താവക്കരയിൽനിന്ന് റോഡ് തുടങ്ങുന്നിടത്തുതന്നെ വലിയ കുഴിയാണുള്ളത്. ഇരുചക്രവാഹനങ്ങൾ മിക്കപ്പോഴും തെന്നുന്ന തരത്തിലുള്ള കുഴികളാണ് ഇവിടെയുള്ളത്. ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിൽ റോഡില്ല, കുഴികൾ മാത്രമേയുള്ളൂ. െഎ.ജി ഒാഫിസിനു മുന്നിലാണ് റോഡിെൻറ തകർച്ച പൂർണമായിട്ടുള്ളത്. െഎ.ജി ഒാഫിസിനു മുന്നിൽതന്നെ അനാസ്ഥയുടെ ചിഹ്നമായി തകർന്ന റോഡുള്ളത് പൊലീസുകാർക്കുപോലും ദഹിക്കുന്നില്ല. വൺവേയിലെ കുഴികൾ അടച്ച് റോഡ് നവീകരിേക്കണ്ടത് കണ്ണൂർ കോർപറേഷനാണ്. ഇതിനായി ടെൻഡർ വിളിച്ച് കരാർ നൽകിയെങ്കിലും നിർമാണം തുടങ്ങുന്നതിനുമുമ്പ് കരാറുകാരൻ പിൻവാങ്ങി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കരാറുകാർ മുഴുവൻ സമരത്തിലായതിനാൽ ഇനി ടെൻഡർ വിളിച്ചാലും ഏറ്റെടുക്കാൻ ആരുമുണ്ടാവില്ലെന്നതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story