Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:57 PM IST Updated On
date_range 7 Sept 2017 1:57 PM ISTമഡ് ഫുട്ബാളിലും വിനീത് മാജിക്
text_fieldsbookmark_border
കണ്ണൂർ: പുൽമൈതാനത്തെ സൂപ്പർതാരം ചളിയിലിറങ്ങിയപ്പോഴും മിന്നിയത് പത്തരമാറ്റ് തിളക്കത്തിൽ. ബ്ലാസ്റ്റേഴ്സിെൻറ സൂപ്പർതാരം സി.കെ. വിനീതാണ് മഡ് ഫുട്ബാളിലും മാജിക് പുറത്തെടുത്തത്. ഡി.ടി.പി.സിയുടെ സഹകരണത്തോടെ ഉൗർപ്പള്ളി നവതരംഗ് ഉൗർപ്പള്ളി വയലിൽ നടത്തിയ മഴയുത്സവത്തിെൻറ ഭാഗമായാണ് മഡ് ഫുട്ബാൾ സംഘടിപ്പിച്ചത്. കണ്ണൂർ സ്പോർട്ടിങ് ക്ലബും കൂത്തുപറമ്പ് ജെ.കെ ക്ലബുമായാണ് മത്സരം നടന്നത്. കണ്ണൂർ സ്പോർട്ടിങ് ക്ലബിനുവേണ്ടിയാണ് സി.കെ. വിനീത് ഇറങ്ങിയത്. വോളിബാൾ താരം കിഷോർകുമാർ വിനീതിെൻറ ടീമിെൻറ ഗോൾ കീപ്പറുമായിരുന്നു. വിസിൽ മുഴങ്ങിയതോടെ വിനീത് മാജിക്കിനും തുടക്കമായി. 6-0ന് എതിരാളികൾ തകർന്നപ്പോൾ അഞ്ചു ഗോളുകളും നേടിയത് വിനീതാണ്. സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞ കാണികളുടെ കൈയടികൾക്കിടയിലായിരുന്നു താരത്തിെൻറ പ്രകടനം. മത്സരം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. സി. ജയചന്ദ്രൻ, യു. പ്രേമൻ, കണ്ണൂർ സിറ്റി സി.െഎ പ്രമോദ്, സി.പി. അനിത, പി.കെ. ജഗന്നാഥൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story