Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:57 PM IST Updated On
date_range 7 Sept 2017 1:57 PM ISTഗൗരി ലേങ്കഷ് വധം: വ്യാപകപ്രതിഷേധം
text_fieldsbookmark_border
കാസർകോട്: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലയിൽ പ്രതിഷേധിച്ച് ജില്ലയിൽ പ്രതിഷേധം ശക്തം. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് ടി.എ. ഷാഫി അധ്യക്ഷതവഹിച്ചു. സണ്ണിജോസഫ്, രവീന്ദ്രൻ രാവണേശ്വരം, വിനോയ് മാത്യു, അബ്ദുറഹ്മാൻ ആലൂർ, റൂബിൻ ജോസഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി വിേനാദ് പായം സ്വാഗതവും കെ.വി. ---------------പതമേഷ് ---നന്ദിയും പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി പ്രതിഷേധ യോഗത്തിൽ പി.വി. ജയരാജൻ അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണൻ ചെർക്കള, പി. ദാമോദരൻ, കെ.എച്ച്. മുഹമ്മദ്, വി.ആർ. സദാനന്ദൻ, മധു എസ്. നായർ, കെ.കെ. രാജൻ, ബാലചന്ദ്രൻ, ബി.കെ. സുകുമാരൻ, രവീന്ദ്രൻ പാടി എന്നിവർ സംസാരിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. ജില്ല പ്രസിഡൻറ് എം. സുമതി, സെക്രട്ടറി ഇ. പത്മാവതി, എം. ലക്ഷ്മി, പി.സി. സുബൈദ എന്നിവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട്: പുരോഗമന കലാസംഘം ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കഥാകൃത്ത് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പി.വി.കെ. പനയാല്‍ അധ്യക്ഷതവഹിച്ചു. ഇ.പി. രാജഗോപാലൻ, പി. അപ്പുക്കുട്ടന്‍, ഡോ. സി. ബാലൻ, ഡോ. പൂമണി പുതിയറക്കൽ, പി.സി. പ്രസന്ന, എ.കെ. നാരായണൻ, പ്രഫ. പി. പ്രഭാകരൻ, എം.വി. രാഘവൻ, രവീന്ദ്രൻ കൊടക്കാട്, എസ്. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം: യുവകലാസാഹിതി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഡോ. കെ.പി. വിപിൻ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജയൻ നീലേശ്വരം, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, സുനിൽകുമാർ മനിയേരി, ഒ. പ്രതീഷ്, സുനിൽ കുമാർ കരിച്ചേരി, ഉദിനൂർ സുകുമാരൻ, അനിതാരാജ്, സുനിത കരിച്ചേരി, സനൽ ലാൽ, ഡോ. ഇ. ദേവാനന്ദ് എന്നിവർ സംസാരിച്ചു. ഐ.എൻ.എൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധപ്രകടനം നടത്തുമെന്ന് ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു. എൽ.ഡി.എഫ് വ്യാഴാഴ്ച പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story