Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:55 PM IST Updated On
date_range 7 Sept 2017 1:55 PM ISTസ്വകാര്യ ബസ് പണിമുടക്ക് 14 മുതൽ
text_fieldsbookmark_border
കണ്ണൂർ: ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് നടത്തുമെന്ന് ബസ് ഒാപറേറ്റേഴ്സ് കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കുക, 140 കിേലാമീറ്റർ ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ റദ്ദ്ചെയ്ത നടപടി പിൻവലിക്കുക, സ്റ്റേജ് കാര്യേജുകൾക്ക് വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇന്ധനവിലവർധനയും ഭീമമായ ഇൻഷുറൻസ് പ്രീമിയവും ബസ് ഉടമകളെ കടക്കെണിയിലേക്ക് തള്ളി വിടുകയാണ്. സൂചനാപണിമുടക്ക് നടത്തിയിട്ടും സർക്കാർ തങ്ങളെ ചർച്ചക്ക് ക്ഷണിച്ചിട്ടില്ല. അവസാനഘട്ടമെന്ന നിലയിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. കോഒാഡിനേഷൻ കമ്മിറ്റി ജില്ല ചെയർമാൻ എം.വി. വത്സലൻ, രാജ്കുമാർ കരുവാരത്ത്, കെ. ഗംഗാധരൻ, കെ.പി. മോഹനൻ, കെ. വിജയൻ, ടി.എം. സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story