Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:55 PM IST Updated On
date_range 7 Sept 2017 1:55 PM ISTമംഗളൂരുവില്‍ നിരോധനം ലംഘിച്ച് 1000 ബൈക്കുകളില്‍ റാലി നടത്തും ^-ബി.ജെ.പി
text_fieldsbookmark_border
മംഗളൂരുവില്‍ നിരോധനം ലംഘിച്ച് 1000 ബൈക്കുകളില്‍ റാലി നടത്തും -ബി.ജെ.പി മംഗളൂരു: പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ച് മംഗളൂരു നഗരത്തില്‍ വ്യാഴാഴ്ച 1000 മോട്ടോര്‍ സൈക്കിളുകളില്‍ യുവമോര്‍ച്ച പ്രവർത്തകര്‍ 'മംഗളൂരു ചലോ' റാലി സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേതാവും ബംഗളൂരു നഗരം മഹാദേവപുര എം.എൽ.എയുമായ അരവിന്ദ് ലിമ്പാവലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജ്യോതി സര്‍ക്കിളില്‍നിന്ന് പുറപ്പെട്ട് ഡെപ്യൂട്ടി കമീഷണര്‍ ഓഫിസ് പരിസരത്ത് സമാപിക്കും. നെഹ്റു മൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. െയദിയൂരപ്പ ഭാവിപരിപാടികള്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച റാലികളുമായി ബന്ധപ്പെട്ട് പൊലീസ് 4188 ബൈക്കുകള്‍ പിടിച്ചെടുക്കുകയും 6947 പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി അരവിന്ദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നളിന്‍കുമാര്‍ കട്ടീല്‍ എം.പി, ജില്ല പ്രസിഡൻറ് സഞ്ജീവ മടന്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story