Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:55 PM IST Updated On
date_range 7 Sept 2017 1:55 PM ISTപയ്യാമ്പലത്ത് തിരയിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കണ്ണൂർ സിറ്റി: തിരുവോണദിവസം പയ്യാമ്പലം ബീച്ചിൽ കുളിക്കവെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തൊട്ടട റൈസ് മില്ലിന് താഴെ അജയ് നിവാസിൽ എം. അഖിലാണ് (11) മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊേന്നാടെ ആയിക്കര മത്സ്യബന്ധന തുറമുഖത്തിന് പടിഞ്ഞാറുഭാഗത്ത് ബോട്ടിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളാണ് കടലിനു മുകളിലൂടെ ഒലിച്ചു പോകുന്ന മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം കരക്കെത്തിച്ചു. മൂന്നുദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവോണദിവസം ഉച്ചക്ക് മൂന്നുമണിയോടെ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപെടുകയായിരുന്നു. അഖിലിെൻറ സുഹൃത്ത് സച്ചിനെ അവശനിലയിൽ കടലിൽനിന്ന് ലൈഫ് ഗാർഡ് ശ്രീജിത്ത് രക്ഷപ്പെടുത്തി. സച്ചിനാണ് അഖിലുംകൂടി തിരയിൽപെട്ട വിവരം കോസ്റ്റൽ പൊലീസിനെ അറിയിച്ചത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറ് അധികൃതരും മൂന്നു ബോട്ടുകളിലായും മത്സ്യത്തൊഴിലാളികൾ കരയോടടുത്ത ഭാഗങ്ങളിലും രണ്ട് ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. തോട്ടട കുറുക്കെൻറവളപ്പിൽ എം. മനോജിെൻറയും എസ്. നിർമലയുടെയും മകനായ അഖിൽ തോട്ടട വെസ്റ്റ് യു.പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: അജയ്, ആകാശ്, നിഖിൽ (എല്ലാവരും വിദ്യാർഥികൾ). തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം വൈകീേട്ടാടെ കണ്ണോത്തുംചാൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story