Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:55 PM IST Updated On
date_range 7 Sept 2017 1:55 PM ISTഗൗരി ലേങ്കഷിെൻറ കൊലപാതകം സി.ബി.െഎയോ എൻ.െഎ.എയോ അന്വേഷിക്കണമെന്ന് യെദിയൂരപ്പ
text_fieldsbookmark_border
കണ്ണൂർ: ഗൗരി ലേങ്കഷിെൻറ കൊലപാതകം സി.ബി.െഎയോ എൻ.െഎ.എയോ അന്വേഷിക്കണമെന്ന് ബി.ജെ.പി കർണാടക പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പ. തളിപ്പറമ്പിൽ സ്വകാര്യചടങ്ങിനെത്തിയപ്പോഴാണ് ഗൗരി ലേങ്കഷിെൻറ മരണത്തിൽ അദ്ദേഹം പ്രതികരിച്ചത്. കൽബുർഗിയുടെ കൊലപാതകം കഴിഞ്ഞ് രണ്ടുവർഷത്തോളമായിട്ടും ഒരാളെപ്പോലും പിടികൂടിയില്ല. ഇതിനുശേഷം വിവിധ രാഷ്ട്രീയ അക്രമങ്ങളിലായി 20 ചെറുപ്പക്കാർ കൊല്ലപ്പെട്ടു. എന്നാൽ, ഒരാൾപോലും അറസ്റ്റിലായിട്ടില്ല. ഇതെല്ലാം തെളിയിക്കുന്നത് ക്രമസമാധാനകാര്യങ്ങളിൽ കർണാടക സർക്കാർ വൻ പരാജയമാണെന്നാണ്. ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാർ സംഘടനകളാണെന്ന് പറയുന്നത് ശരിയല്ല. അത് ചില പ്രത്യേക കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്ന പ്രതികരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story