Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:52 PM IST Updated On
date_range 7 Sept 2017 1:52 PM ISTകടവത്തൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറ ബൈക്ക് കത്തിച്ചു
text_fieldsbookmark_border
പാനൂർ: . ആക്കലങ്ങാട്ട് അരുണിെൻറ പൾസർ ബൈക്കാണ് അജ്ഞാതർ കത്തിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. സമീപത്തെ റോഡിലൂടെ പോവുകയായിരുന്നവരാണ് ബൈക്ക് കത്തുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തീ പടർന്ന് വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ചതയദിനാഘോഷം പാനൂർ: ഗുരുസന്നിധിയിൽ ചതയദിനാഘോഷം വിപുലമായി ആഘോഷിച്ചു. വിശേഷാൽ പൂജകൾ, ഗുരുപൂജ എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ഗുരുസന്നിധി പ്രസിഡൻറ് കെ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. മുൻകാല ഡയറക്ടർ ബോർഡ് അംഗങ്ങളെ ഡോ. രാജാറാം അനുമോദിച്ചു. ചതയദിനാഘോഷത്തിെൻറ ഭാഗമായി നടന്ന മത്സരവിജയികളെ ശശീന്ദ്രൻ മാസ്റ്റർ അനുമോദിച്ചു. കെ. പ്രകാശൻ മാസ്റ്റർ സ്വാഗതവും ഒ.സി. നവീൻചന്ദ് നന്ദിയും പറഞ്ഞു. വള്ളങ്ങാട് ചതയാഘോഷ കമ്മിറ്റിയുടെ സമൂഹസദ്യയും ഉണ്ടായി. ഇ. രജീഷ്, ടി. ബൈജു, എ.പി. അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story