Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളപട്ടണം റെയിൽവേ...

വളപട്ടണം റെയിൽവേ പാലത്തിന് സമീപം അനധികൃത മണലൂറ്റ് തകൃതി

text_fields
bookmark_border
പാപ്പിനിശ്ശേരി: നിയമങ്ങൾ കാറ്റിൽപറത്തി വളപട്ടണം റെയിൽവേ മേൽപാലത്തിന് കീഴിൽ മണലൂറ്റ് തകൃതി. ബുധനാഴ്ച പകൽസമയത്ത് ഉൾപ്പെടെ പരസ്യമായാണ് മണലൂറ്റ്. രാവിലെ മുതൽ ഉച്ചവരെ അനധികൃത മണലൂറ്റ് തുടർന്നിട്ടും അധികൃതർ അറിഞ്ഞതേയില്ല. റെയിൽപാലത്തിന് പടിഞ്ഞാറ് 500 മീറ്റർ അകലെയായി മണലൂറ്റൽ പരിധി കടക്കാതിരിക്കാൻ അടയാളം സ്ഥാപിച്ചിട്ടുണ്ട്. ഇതിനെ നോക്കുകുത്തിയാക്കിയാണ് പാലത്തിന് താഴെ നിന്നുപോലും മണലെടുക്കുന്നത്. അഴീക്കൽ തുറമുഖപരിധിക്ക് കീഴിലെ അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി, മാട്ടൂൽ പഞ്ചായത്തുകൾക്ക് നിശ്ചിതകടവുകളിൽനിന്ന് മണൽ ഖനനം ചെയ്ത് വിൽക്കാൻ തുറുഖ വകുപ്പ് അനുമതി നൽകിയിരുന്നു. ഇതിൽ അഴീക്കോട് പഞ്ചായത്ത് ഖനനം ചെയ്യുന്ന മണലി​െൻറ വിൽപന തുടങ്ങിയിട്ടുണ്ട്. പാപ്പിനിശ്ശേരി, വളപട്ടണം, മാട്ടൂൽ എന്നീ പഞ്ചായത്തുകൾക്ക് കീഴിൽ സ്വകാര്യ വ്യക്തികൾക്കാണ് മണലൂറ്റാൻ ചുമതല നൽകിയത്. ഇവവരിൽ ഭൂരിഭാഗവും മുൻകാലങ്ങളിൽ മണൽ സൊസൈറ്റികൾ നടത്തിയവരാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പാപ്പിനിശ്ശേരി, മാട്ടൂൽ, വളപട്ടണം പഞ്ചായത്തുകളിൽ മണൽവിൽപന തുടങ്ങിയിട്ടില്ല. ഇവ ശേഖരിക്കുന്ന സ്ഥലങ്ങൾ അഴീക്കൽ തുറമുഖപരിധിക്ക് പുറത്താണെന്ന ആരോപണമുണ്ട്. ശേഖരിക്കുന്ന മണലി​െൻറ അളവോ മറ്റുകാര്യങ്ങളോ പരിശോധിക്കാൻ തുറമുഖവകുപ്പോ പഞ്ചായത്തോ നടപടിയെടുത്താത്തതും ആക്ഷേപത്തിനിടയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story