Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:52 PM IST Updated On
date_range 7 Sept 2017 1:52 PM ISTവർഗീയതക്കെതിരെ സമൂഹ ചിത്രരചന
text_fieldsbookmark_border
കേളകം: സെപ്റ്റംബർ ആറുമുതൽ 12വരെ നടക്കുന്ന വർഗീയവിരുദ്ധ കാമ്പയിെൻറ ഭാഗമായി പുരോഗമന സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സമൂഹ ചിത്രരചന സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ഇ.പി. ഐസക് ഉദ്ഘാടനം ചെയ്തു. കെ.സി. ബാബു അധ്യക്ഷത വഹിച്ചു. കെ.പി. ഷാജി, സി.വി. ധനേഷ് എന്നിവർ സംസാരിച്ചു. സി.എം.ജെ, അമൃത കേളകം തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. വർഗീയവാദികളാൽ കൊലചെയ്യപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആയ ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചു. ഓണാഘോഷവും ഓണസദ്യയും പേരാവൂർ: ഡി.വൈ.എഫ്.ഐ ചാണപ്പാറ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണസദ്യയും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ േബ്ലാക്ക് സെക്രട്ടറി കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ. സുജീഷ് അധ്യക്ഷത വഹിച്ചു. കണിച്ചാർ പഞ്ചായത്ത് അംഗങ്ങളായ എം.കെ. സുരേന്ദ്രൻ, വിനോയ് വിളയാനിക്കൽ, പ്രിൻസി ജോബി, ഡി.വൈ.എഫ്.ഐ കണിച്ചാർ മേഖലാ സെക്രട്ടറി കെ.വി. രോഹിത്, കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ എം.എസ്. അമൽ, ഭാസ്കരൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു. വിനു പുതുമംഗലത്ത് സ്വാഗതവും ശ്യാം കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story