Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:52 PM IST Updated On
date_range 7 Sept 2017 1:52 PM ISTഓണക്കൂട്ടായ്മകള്‍ മനുഷ്യനെ സാമൂഹികജീവിയാക്കുന്നു
text_fieldsbookmark_border
തളിപ്പറമ്പ്: ഇൻറര്നെറ്റിെൻറയും ഏകാന്തജീവിതങ്ങളുെടയും പുതിയകാലത്ത് ഓണക്കൂട്ടായ്മകള്‍പോലുള്ള ചടങ്ങുകളാണ് ഇന്ന് മനുഷ്യനെ സാമൂഹികജീവിയായി നിലനിര്‍ത്തുന്നതെന്ന് തിരക്കഥാകൃത്ത് വിജേഷ് വിശ്വം. തളിപ്പറമ്പിലെ കലാ- സാഹിത്യ കൂട്ടായ്മയായ ക്രിയേറ്റിവ് സൈക്കിള്‍ 'മാധ്യമം' ദിനപത്രവുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഓണസായാഹ്നം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് ഇരിക്കലും ഒത്തുചേരലും ഏറെ പ്രാധാന്യമുള്ളതായി മാറുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തളിപ്പറമ്പ് സത്യസായി ഹോമിയോ ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ എഴുത്തുകാരന്‍ ദാമോദരന്‍ കുളപ്പുറം, വിജേഷ് വിശ്വത്തിന് 'മാധ്യമം' ഒരുക്കിയ ഓണക്കൈനീട്ട - കിറ്റ് കൈമാറി. ഓണക്കാലം ഓണപ്പതിപ്പുകളുടെ കാലമാണെന്നും എഴുത്തിെൻറയും വായനയുടെയും ഉത്സവ കാലമാണിതെന്നും തുടര്‍ന്ന് ദാമോദരന്‍ കുളപ്പുറം അഭിപ്രായപ്പെട്ടു. ക്രിയേറ്റിവ് സൈക്കിള്‍ ചെയര്‍മാന്‍ ടി.പി. ഖാലിദ് അധ്യക്ഷത വഹിച്ചു. വി.പി. മഹേശ്വരന്‍ മാസ്റ്റർ, പുഷ്പജന്‍ തളിപ്പറമ്പ്, പപ്പന്‍ മുറിയാത്തോട്, ഡോ. നഫീസ ബേബി, സുസ്മിത ബാബു, ഹക്കീല്‍, പി.വി. ജയരാജ്, ജോജു ഗോവിന്ദ്, വി.എച്ച്. നിഷാദ്, 'മാധ്യമം' സര്‍ക്കുലേഷന്‍ മാനേജര്‍ ഡെന്നി തോമസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story