Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:52 PM IST Updated On
date_range 7 Sept 2017 1:52 PM IST'കണ്ണൂരിെൻറ കണ്ണീരൊപ്പാൻ' പ്രാർഥനായാത്ര ഒമ്പതിന്
text_fieldsbookmark_border
പരിയാരം: പരിയാരം മദർ ഹോം 13ാമത് വാർഷികാഘോഷത്തിെൻറ ഭാഗമായി കണ്ണൂരിെൻറ കണ്ണീരൊപ്പാൻ പരിഹാര പ്രാർഥനായാത്ര നടത്തുമെന്ന് മദർ ഹോം ഡയറക്ടർ ഫാ. മാത്യു ആശാരിപ്പറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊലപാതകങ്ങൾ തുടർക്കഥകളാകുന്ന സാഹചര്യം ഇല്ലാതാക്കാനാണ് പരിഹാര പ്രാർഥനായാത്ര സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് തളിപ്പറമ്പ് സെൻറ് മേരീസ് ദേവാലയത്തിൽനിന്നും പയ്യന്നൂർ സെൻറ് തോമസ് ദേവാലയത്തിൽനിന്നും 1000 വീതം വിശ്വാസികൾ പ്രാർഥനയോടെ പരിയാരം മദർ ഹോമിലേക്ക് കാൽനടയായി സഞ്ചരിക്കും. തളിപ്പറമ്പിലെ യാത്ര ഫാ. ജോയി പൈനാടത്തും പയ്യന്നൂരിൽ ഫാ. അബ്രഹാം പോണാട്ടും ഉദ്ഘാടനം ചെയ്യും. നിയുക്ത തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. വാർത്താസമ്മേളനത്തിൽ ഫാ. ബെന്നി പുത്തൻനടയിൽ, ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story