Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂർവവിദ്യാർഥി...

പൂർവവിദ്യാർഥി കുടുംബസംഗമം

text_fields
bookmark_border
പയ്യന്നൂർ: അധ്യാപകരിൽനിന്ന് പഠിക്കുന്നത് പാഠങ്ങളല്ല, ജീവിതത്തിലുടനീളം സൂക്ഷിക്കാനുള്ള മൂല്യങ്ങളാണെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ ഗവ. ഹൈസ്കൂൾ 1977--78 എസ്.എസ്.എൽ.സി ബാച്ചി​െൻറ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തി​െൻറ അർഥവും നിർവചനവും മാറിക്കഴിഞ്ഞ കാലത്തും നിർവഹിക്കപ്പെടുന്നതാണ് അധ്യാപകധർമം. ശിഷ്യർക്ക് പാഠങ്ങൾ പറയുക മാത്രമല്ല, അവരുടെ മനസ്സിനെ ഉണർത്തുകയും പ്രചോദിപ്പിക്കുകയും കൂടിയാണ് അധ്യാപകൻ ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എ.വി. ശശികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി കൺവീനർ പി. സുരേശൻ, എ. മുകുന്ദൻ, നഗരസഭാ കൗൺസിലർ വി. നന്ദകുമാർ, ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. മോഹനൻ, എ.ഇ.ഒ കെ.വി. രവീന്ദ്രൻ, ടി.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story