Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായുള്ള ഒമ്പതിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 1917-ൽ സ്ഥാപിതമായതാണ് പയ്യന്നൂർ ബോർഡ് ഹൈസ്കൂൾ. 1957 മുതൽ ഗവ. ഹൈസ്കൂൾ പയ്യന്നൂർ എന്ന് അറിയപ്പെട്ടു. 1982-ൽ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ ഭാഗിച്ചു. 1990ൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളായി. 2014ൽ ഹയർ സെക്കൻഡറി കോഴ്സുകൾകൂടി ആരംഭിച്ചു. ശതാബ്ദി ആഘോഷത്തി​െൻറ ഉദ്ഘാടനം ജൂൺ ഒമ്പതിന് മന്ത്രി സി. രവീന്ദ്രനാഥാണ് നിർവഹിച്ചത്. പൂർവവിദ്യാർഥി സംഗമത്തിൽ പൂർവ അധ്യാപകരെ ആദരിക്കും. പൂർവവിദ്യാർഥികൾ കോൽക്കളി അവതരിപ്പിക്കും. ശതാബ്ദി സ്മാരക ഹാൾ നിർമിക്കാൻ ആലോചനയുണ്ട്. വിദ്യാഭ്യാസ ചരിത്ര സെമിനാറുകൾ, കലാകായിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. സർക്കാറിൽ സമർപ്പിച്ച മാസ്റ്റർപ്ലാൻ പ്രകാരമുള്ള ആധുനികരീതിയിലുള്ള സ്കൂൾ കെട്ടിടനിർമാണവും ഉദ്ദേശിക്കുന്നുണ്ട്. സ്കൂളി​െൻറയും പയ്യന്നൂരി​െൻറയും ചരിത്രം ഉൾക്കൊള്ളുന്ന സുവനീറി​െൻറ പ്രകാശനവും ശതാബ്ദിയുടെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, സ്ഥിരംസമിതി അധ്യക്ഷരായ വി. ബാലൻ, എം. സഞ്ജീവൻ, കൗൺസിലർമാരായ വി. നന്ദകുമാർ, പി.പി. ദാമോദരൻ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.വി. വിനോദ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സി.കെ. ബിന്ദു, പ്രഥമാധ്യാപകൻ ടി.എസ്. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story