Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTപഞ്ചായത്ത് ഭരണം നഷ്ടമായതില്‍ കോണ്‍ഗ്രസിന് വിഭ്രാന്തിയെന്ന്
text_fieldsbookmark_border
ചെറുപുഴ: അവിശ്വാസപ്രമേയത്തിലൂടെ ചെറുപുഴ പഞ്ചായത്ത് ഭരണം നഷ്ടമായതിെൻറ വിഭ്രാന്തിയിലാണ് കോണ്ഗ്രെസന്ന് എല്‍.ഡി.എഫ് നേതൃത്വം ആരോപിച്ചു. ഭരണം നഷ്ടമായതോടെ സി.പി.എമ്മിനെതിരെ വ്യാജ ആരോപണങ്ങള്‍ നിരത്തുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ഭരണകാലത്തുള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വം മണ്ണ്, മണല്‍ മാഫിയകള്‍ക്ക് ഒത്താശചെയ്യുകയായിരുന്നു. പഞ്ചായത്തിെൻറ ഭരണനേട്ടങ്ങളായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതില്‍ പലതും എല്‍.ഡി.എഫിനെ പ്രതിനിധാനംചെയ്യുന്ന എം.എല്‍.എവഴിയും എം.പിവഴിയും അനുവദിച്ചുകിട്ടിയതാണെന്ന് നേതാക്കളായ കെ.ഡി. അഗസ്റ്റിന്, കെ.എം. ഷാജി, കെ.പി. ഗോപാലന്, റെജി ജോസഫ്, എം.ടി. സുരേഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story