Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTഅഖിലിന് നാട് കണ്ണീരോടെ വിടനൽകി
text_fieldsbookmark_border
കണ്ണൂർ സിറ്റി: പയ്യാമ്പലം കടലിൽ കുളിക്കവെ തിരയിൽപെട്ട് മരിച്ച തോട്ടട സ്വദേശിയും തോട്ടട വെസ്റ്റ് യു.പി സ്കൂൾ വിദ്യാർഥിയുമായ . തിരുവോണനാളിൽ കൂട്ടുകാരോടൊപ്പം പയ്യാമ്പലം ബീച്ചിൽ കുളിക്കവെയാണ് അഖിലും സുഹൃത്ത് സച്ചിനും തിരമാലയിൽപെട്ടത്. സച്ചിനെ ലൈഫ്ഗാർഡ് ശ്രീജിത്താണ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എന്നാൽ, അഖിലിനെ രക്ഷിക്കാനായില്ല. രണ്ടുദിവസം തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബുധനാഴ്ച മത്സ്യത്തൊഴിലാളികളാണ് അഖിലിെൻറ മൃതദേഹം കടലിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ നൂറുകണക്കിനാളുകൾ ആയിക്കര ഹാർബറിലും അഖിലിെൻറ തോട്ടടയിലെ വീട്ടിലുമെത്തി അന്തിമോപചാരമർപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് തുടങ്ങി നിരവധിപേർ ആയിക്കര ഹാർബറിൽ എത്തിയിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമാശ്വാസ തുകയായി 10,000 രൂപ നൽകുമെന്നറിയിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മേയർ ഇ.പി. ലത തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story