Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർമടം മണ്ഡലത്തിൽ മെഗാ...

ധർമടം മണ്ഡലത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്​ പത്തിന്​

text_fields
bookmark_border
കണ്ണൂർ: ധർമടം മണ്ഡലത്തിൽ സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. സെപ്റ്റംബർ 10ന് രാവിലെ 10.30ന് പിണറായി എ.കെ.ജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യമിഷൻ കണ്ണൂർ, മുംബൈ ടാറ്റാ കൺസൽട്ടൻസി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുക. മൂന്നു ലക്ഷം രൂപയുടെ മരുന്നുകൾ ക്യാമ്പിലൂടെ വിതരണംചെയ്യും. സമീപ മണ്ഡലങ്ങളായ തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലുള്ളവർക്കും ക്യാമ്പിൽ പെങ്കടുക്കാമെന്ന് സംഘാടകർ അറിയിച്ചു. മെഗാ ക്യാമ്പിന് മുന്നോടിയായി മൂന്നു കേന്ദ്രങ്ങളിൽ പ്രീ മെഡിക്കൽ ക്യാമ്പുകൾ ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കും. പിണറായി, വേങ്ങാട്, ധർമടം പഞ്ചായത്തിലുള്ളവർ പിണറായി ആർ.സി അമല ബേസിക് യു.പി സ്കൂളിലും ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവർ ചക്കരക്കല്ല് ഗോകുലം ഒാഡിറ്റോറിയത്തിലും കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി പഞ്ചായത്തിലുള്ളവർ കാടാച്ചിറ എൽ.പി സ്കൂളിലും നിർബന്ധമായും പ്രാഥമിക പരിശോധനക്ക് വിധേയരാകണം. രോഗനിർണയ ക്യാമ്പുകളാണ് പ്രീ മെഡിക്കൽ ക്യാമ്പുകൾ. മൂന്നുകേന്ദ്രങ്ങളിലും ഇ.സി.ജി, എക്സ്റേ, സ്കാനിങ്, ലബോറട്ടറി സൗകര്യങ്ങൾ ഏർപ്പെടുത്തും. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരാണ് മെഗാ മെഡിക്കൽ ക്യാമ്പിൽ പെങ്കടുക്കേണ്ടത്. ആവശ്യമുള്ളവർക്ക് തുടർചികിത്സക്കും സൗകര്യമൊരുക്കും. 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സംസ്ഥാന സർക്കാറി​െൻറ ആരോഗ്യകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യചികിത്സ നൽകും. 35 കേന്ദ്രങ്ങൾ വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നത്. രജിസ്റ്റർ ചെയ്തവർ ആധാർ കാർഡ് സഹിതം ക്യാമ്പിലെത്തണം. രജിസ്റ്റർ ചെയ്യാത്തവർക്കും പ്രീ ക്യാമ്പിൽ പരിശോധന ലഭ്യമാക്കും. പ്രീ ക്യാമ്പിലെ പരിശോധന വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഒാൺലൈൻവഴിയാണ് 10ാം തീയതി നടക്കുന്ന ക്യാമ്പിലെത്തുന്ന വിദഗ്ധ ഡോക്ടർമാരിലെത്തിക്കുക. ചികിത്സക്കെത്തുന്നവർക്ക് മുഴുവൻ ചികിത്സാവിവരങ്ങളുമടങ്ങിയ ഹെൽത്ത് െഎഡി രൂപവത്കരിച്ച് നൽകുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ദേശീയ ആരോഗ്യ മിഷൻ ജില്ല േപ്രാജക്ട് മാനേജർ ഡോ. കെ.വി. ലതീഷ്, സംഘാടകസമിതി കൺവീനർ കെ.യു. ബാലകൃഷ്ണൻ, ജോ. കൺവീനർ ടി.പി. രാജീവൻ, ദേശീയ ആരോഗ്യമിഷൻ പി.ആർ.ഒ ആർ. നിധിൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story