Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആകാംക്ഷയുടെ മുൾമുനയിൽ...

ആകാംക്ഷയുടെ മുൾമുനയിൽ പയ്യാമ്പലം

text_fields
bookmark_border
കണ്ണൂർ: ഒാണാഘോഷത്തിനിടെ ബീച്ചിൽ കുളിക്കാനെത്തിയ ആറാം ക്ലാസ് വിദ്യാർഥിയെ കടലിൽ കാണാതായവിവരം ഒാണാവധി ആേഘാഷമാക്കാൻ പയ്യാമ്പലം ബീച്ചിലെത്തിയവരെ ആശങ്കയിലാക്കി. തിരുവോണനാളിൽ ഉച്ചക്ക് മൂേന്നാടെയാണ് തോട്ടടയിലെ അഖിലിനെ (11) പയ്യാമ്പലം ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായത്. അഖിലി​െൻറ സുഹൃത്ത് സച്ചിനെ അവശനിലയിൽ കടലിൽനിന്ന് രക്ഷിച്ചത് ലൈഫ് ഗാർഡ് ശ്രീജിത്താണ്. ഉടൻ സച്ചിനെ ജില്ല ആശുപത്രിയിലെത്തിച്ചു. സച്ചിൻ ബോധം വീണ്ടെടുത്തേപ്പാഴാണ് കൂട്ടുകാരനായ അഖിൽ തന്നോടൊപ്പം തിരയിൽപെട്ടതായി പറഞ്ഞത്. ഇൗ വിവരം ഉടൻ കോസ്റ്റൽ പൊലീസിനെ അറിയിച്ചു. ഇതോടെ ബീച്ചിലെത്തിയ മുഴുവനാളുകളെയും ബീച്ച് പരിസരത്തുനിന്ന് നീക്കി. അപ്പോഴേക്കും ഇരുട്ട് വീണതിനാൽ തിരച്ചിൽ ആരംഭിക്കാനായിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് മറൈൻ, എൻഫോഴ്സ്മ​െൻറ് ഗ്രൂപ് കടലിലും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും കരയോടടുത്ത ഭാഗങ്ങളിലും തിരച്ചിൽ ആരംഭിച്ചത്. ചൊവ്വാഴ്ച ഒാണാവധി ആഘോഷമാക്കാൻ ബീച്ചിലെത്തിയവർ അഖിലിെന കാണാതായ വിവരമറിഞ്ഞ് ആശങ്കയിലായി. ചിലർ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിനോടൊപ്പം സഹായികളായി. ചിലർ പേടിയോടെ കടലിനെ ദൂരെനിന്ന് നോക്കിക്കണ്ട് മടങ്ങി. സംഭവത്തിനുശേഷം കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കടലിൽ ഇറങ്ങുന്നവർക്ക് ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അഖിലിനെ കാണാതായ വിവരമറിഞ്ഞ് തോട്ടടയിൽനിന്നുള്ള നാട്ടുകാരും തോട്ടട വെസ്റ്റ് യു.പി സ്കൂളിലെ അധ്യാപകരുമുൾെപ്പടെ നൂറുകണക്കിനാളുകൾ ചൊവ്വാഴ്ച പയ്യാമ്പലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story