Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:57 PM IST Updated On
date_range 6 Sept 2017 1:57 PM ISTകടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
text_fieldsbookmark_border
കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറ് ഗ്രൂപ്പും തിരച്ചിൽ തുടരുന്നു കണ്ണൂർ: തിരുവോണ നാളിൽ കൂട്ടുകാർക്കൊപ്പം പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാർഥിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി. തോട്ടട കുറുക്കെൻറ വളപ്പിൽ മനോജ്-നിർമല ദമ്പതികളുടെ മകൻ അഖിൽ (11) നെയാണ് പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായത്. മറൈൻ എൻഫോഴ്സ്മെൻറ് ഗ്രൂപ്പിെൻറയും തീരദേശ പൊലീസിെൻറയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച ൈവകീട്ടുവരെ കുട്ടിയെ കണ്ടെത്താനായില്ല. തോട്ടട വെസ്റ്റ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് അഖിൽ. തിരുവോണ നാളിൽ രാവിലെ കൂട്ടുകാരോടൊപ്പം വീട്ടിൽ നിന്നും അമ്പലത്തിലേക്ക് പോയ അഖിൽ സഹോദരൻ നിഖിൽ, സുഹൃത്ത് സച്ചിൻ എന്നിവരോടൊപ്പമാണ് പയ്യാമ്പലം ബീച്ചിലെത്തിയത്. ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ അഖിലും സുഹൃത്ത് സച്ചിനും തിരയിൽപ്പെട്ടു. ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് ശ്രീജിത്താണ് സച്ചിനെ കരക്കെത്തിച്ചത്. അവശനിലയിലായ സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സച്ചിനാണ് അഖിലിനെ കാണാതായ വിവരം അറിയിച്ചത്. തുടർന്ന് ശ്രീജിത്ത് നൽകിയ വിവരത്തെത്തുടർന്നാണ് കോസ്റ്റൽ പൊലീസിനെയും മറൈൻ എൻഫോഴ്സ്മെൻറ് ഗ്രൂപ്പിനെയും തിരച്ചിലിനായി നിയോഗിച്ചത്. കണ്ണൂർ തഹസിൽദാർ വി.എം. സജീവെൻറ മേൽനോട്ടത്തിലാണ് തിരച്ചിൽ നടക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ സിറ്റിയിലെ മത്സ്യത്തൊഴിലാളി ബീരാെൻറ നേതൃത്വത്തിലുള്ള ഒരു സംഘം മത്സ്യത്തൊഴിലാളികളും കരയോടടുത്തുള്ള ഭാഗങ്ങളിലും പാറക്കെട്ടുകൾക്കിടയിലും കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story