Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടിയിൽ മിന്നലിൽ...

ഇരിട്ടിയിൽ മിന്നലിൽ വീടുകൾക്ക് നാശം

text_fields
bookmark_border
ഇരിട്ടി: തിരുവോണദിവസം വൈകീട്ടുണ്ടായ ശക്തമായ മിന്നലിൽ ഇരിട്ടിയുടെ വിവിധ മേഖലയിൽ രണ്ടു വീടുകൾക്ക് നാശം. എടൂർ കമ്പനിനിരത്തിലെ തേവർത്ത്മലയിൽ വിജേഷ് കുമാർ, വീർപ്പാട് വടക്കേൽ സെബാസ്റ്റ്യൻ എന്നിവരുടെ വീടുകൾക്കാണ് കേടുപറ്റിയത്. വിജേഷ് കുമാറി​െൻറ വൈദ്യുതി മീറ്ററും വയറിങ്ങും കത്തിനശിച്ചു. തറ പലഭാഗത്തും അടർന്നുവീണു. ചുമരിൽ വിള്ളൽ വീഴുകയും ടി.വി അടക്കമുള്ള ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. മുറ്റത്തെ കൂട്ടിലുണ്ടായിരുന്ന ഒരു കോഴിയും മിന്നലേറ്റ് ചത്തു. സെബാസ്റ്റ്യ​െൻറ വീടിനും കേടുപറ്റി. വീടി​െൻറ പില്ലർ നീളത്തിൽ വിണ്ടുകീറി. ടി.വി അടക്കമുള്ള ഉപകരണങ്ങളും തെങ്ങും കത്തിനശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story