Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനെല്ലൂന്നിയിൽ സി.പി.എം...

നെല്ലൂന്നിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

text_fields
bookmark_border
ഉരുവച്ചാൽ: നെല്ലൂന്നിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാകേന്ദ്രത്തിനും ബസ്സ്റ്റോപ്പിനുംനേരെ ആക്രമണവുമുണ്ടായി. വെട്ടേറ്റ നെല്ലൂന്നിയിലെ വിശാലയിൽ പി. ജിജീഷിനെ (30) കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി നെല്ലൂന്നിയിൽനിന്ന് വീട്ടിലേക്ക് നടന്നുപോകവെ കാറിലെത്തിയ സംഘമാണ് വെട്ടിപ്പരിക്കേൽപിച്ചതെന്ന് പറയുന്നു. വലതുകൈക്കാണ് വെട്ടേറ്റത്. തുടർന്ന് സേവാകേന്ദ്രത്തിനും ബസ് ഷെൽട്ടറിനും നേരെ ആക്രമണമുണ്ടായി. സേവാകേന്ദ്രത്തിലെ ഫർണിച്ചർ തകർത്തു. പി.കെ. ചന്തു കുട്ടിയുടെ സ്മരണക്കായി നിർമിച്ച ബസ് ഷെൽട്ടറാണ് തകർത്തത്. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ ഭാഗമായി കെട്ടിയ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞദിവസം വ്യാപാരിയായ അബ്ദുൽ ഖാദറി​െൻറ വീട്ടുവരാന്തയിൽ റീത്തുവെച്ച സംഭവവും ഉണ്ടായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂർ എസ്.ഐ രാജീവ​െൻറ നേതൃത്വത്തിൽ െപാലീസ് പട്രോളിങ് ശക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story