Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:51 PM IST Updated On
date_range 6 Sept 2017 1:51 PM ISTകോൺഗ്രസ് കുടുംബസംഗമം
text_fieldsbookmark_border
ശ്രീകണ്ഠപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് 11 ലക്ഷം രൂപയായി ഉയർത്തിയത് സർക്കാറിെൻറ പിടിപ്പുകേടുകൊണ്ടാണെന്നും അതുവഴി പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ പ്രവേശന സ്വപ്നം അവതാളത്തിലാക്കിയ ഇടതുപക്ഷ സർക്കാർ മാപ്പർഹിക്കുന്നില്ലെന്നും കെ.സി.ജോസഫ് എം.എൽ.എ. പന്ന്യാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡൻറ് കെ.സി. ബെന്നി അധ്യക്ഷത വഹിച്ചു. പി.ജെ. ആൻറണി, കെ.പി. ഗംഗാധരൻ, ഡോ. കെ.വി. ഫിലോമിന, എം.ഒ. മാധവൻ മാസ്റ്റർ, പി.പി. ചന്ദ്രാംഗദൻ മാസ്റ്റർ, പ്രിൻസൺ, ജിത്തു തോമസ് എന്നിവർ സംസാരിച്ചു. അന്നമ്മ അലക്സ് സ്വാഗതവും ഫിലിപ്പ് തെനംകുഴി നന്ദിയും പറഞ്ഞു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ഉന്നതവിജയം നേടിയവരെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story