Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലിച്ചോൻ ബോട്ട്...

പാലിച്ചോൻ ബോട്ട് ക്ലബി​െൻറ അമരക്കാരന് തുഴകൊണ്ട് മർദനം

text_fields
bookmark_border
തൃക്കരിപ്പൂർ: ഫൈനലിൽ പങ്കെടുത്ത പാലിച്ചോൻ ബോട്ട് ക്ലബി​െൻറ അമരക്കാരന് തുഴകൊണ്ട് അടിയേറ്റു. മർദനമേറ്റ അച്ചാംതുരുത്തിയിലെ കെ.കെ. ദിനേശനെ (35) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരത്തിൽ അച്ചാംതുരുത്തി പാലിച്ചോൻ ബോട്ട് ക്ലബി​െൻറ നിയന്ത്രണം ഏറ്റെടുത്തിരുന്ന യുവാവിനെ മത്സരശേഷം തുഴകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. തലക്ക് സാരമായി പരിക്കേറ്റ ദിനേശൻ നിയന്ത്രിക്കാനാകാതെ കായലിൽ വീഴുകയായിരുന്നു. നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിൽ െപാലീസും സംഘാടകരും ചേർന്നാണ് യുവാവിനെ പയ്യന്നൂരിലെ ആശുപത്രിയിൽ ആദ്യം എത്തിച്ചത്. രാത്രിയോടെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച് പാലിച്ചോൻ ബോട്ട് ക്ലബ് ചന്തേര െപാലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story