Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:51 PM IST Updated On
date_range 6 Sept 2017 1:51 PM ISTപാചകവാതക വിതരണത്തൊഴിലാളികൾ സമരത്തിലേക്ക്
text_fieldsbookmark_border
കണ്ണൂർ: ബോണസ് അനുവദിക്കാത്തതിനെ തുടർന്ന് ജില്ലയിലെ പാചകവാതക വിതരണത്തൊഴിലാളികൾ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ പണിമുടക്കുന്നതിനാണ് തൊഴിലാളികൾ തീരുമാനിച്ചിട്ടുള്ളത്. 2016-17 വർഷത്തെ മൊത്തവരുമാനത്തിെൻറ 20 ശതമാനം ബോണസ് വർധനയാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് തൊഴിലുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ബോണസ് നൽകിയില്ല. ഒാണമായിട്ടും ബോണസ് നൽകാതിരുന്നതോടെ പണിമുടക്കിന് ജില്ല ഫ്യുയൽ എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ആഹ്വാനം ചെയ്യുകയായിരുന്നു. ജില്ലയിൽ 44 പാചകവാതക വിതരണകേന്ദ്രങ്ങളാണുള്ളത്. ഇവയിലെ 500ലധികം വരുന്ന തൊഴിലാളികളാണ് പണിമുടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story