Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാടായി ജലോത്സവം:...

മാടായി ജലോത്സവം: -പഴയങ്ങാടിയിൽ കൂട്ടയോട്ടം

text_fields
bookmark_border
പഴയങ്ങാടി: സംസ്കൃതി മാടായിയുടെ കീഴിൽ നടത്തുന്ന മാടായി ജലോത്സവ പ്രചാരണത്തി​െൻറ ഭാഗമായി പഴയങ്ങാടിയിൽ കൂട്ടയോട്ടം നടത്തി. കാൽപന്തുതാരങ്ങളായ മുഹമ്മദ് റാഫിയും സി.കെ. വിനീതും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം എരിപുരത്തുനിന്ന് ആരംഭിച്ച് പഴയങ്ങാടിയിൽ അവസാനിച്ചു. ജലോത്സവ സംഘാടകസമിതി ചെയർമാൻ ടി.വി. രാജേഷ് എം.എൽ.എ, ജനറൽ കൺവീനർ വി. വിനോദ്, പി. നാരായണൻ കുട്ടി, എസ്.വി. അബ്ദുൽ റശീദ്, എൻ.വി. അജയൻ, വരുൺ ബാലകൃഷ്ണൻ, എം.കെ. സുകുമാരൻ, പി.വി. വേണുഗോപാലൻ, പി.വി. സതീശൻ, പി.കെ. ബോസ്, കെ.വി. ബൈജു എന്നിവർ നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാനേതാക്കളായ പി.പി. ദാമോദരൻ, എം.പി. ഉണ്ണികൃഷ്ണൻ, പി.എം. ഹനീഫ്, പി.ഒ.പി. മുഹമ്മദലി ഹാജി, പി. ജനാർദനൻ, പി.വി. അബ്ദുല്ല, നികേഷ് താവം, പവിത്രൻ കുഞ്ഞിമംഗലം എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. െസപ്റ്റംബർ 10ന് നടക്കുന്ന ജലോത്സവത്തിൽ സംസ്ഥാനത്തെ പ്രമുഖ വള്ളംകളി ടീമുകളാണ് പങ്കെടുക്കുന്നത്. വിവിധ സാംസ്കാരിക, കലാപരിപാടികളും ജലോത്സവത്തിന് അനുബന്ധമായി നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story