Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:51 PM IST Updated On
date_range 6 Sept 2017 1:51 PM ISTസംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്തു
text_fieldsbookmark_border
മട്ടന്നൂര്‍: . കൊല്ലത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ പഠിപ്പിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രാവിണ്യം നേടുന്നതിന് 5000 രൂപയും അധ്യാപകജേതാക്കള്‍ക്ക് നല്‍കുന്നുണ്ട്. ചാവശ്ശേരി ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക കോമളവല്ലിക്ക് ലഭിച്ചത് അർപ്പണബോധത്തിനുള്ള അംഗീകാരം. 17 വര്‍ഷമായി അധ്യാപനരംഗത്തുള്ള ഇവരുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് ലഭിച്ചത്. കോമളവല്ലി കുട്ടികള്‍ക്കായി ഹിന്ദി--മലയാള ഭാഷ നിഖണ്ഡുവടക്കം തയാറാക്കിയിട്ടുണ്ട്. കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഹിന്ദിയില്‍ ടെലിഫിലിമും ചിത്രീകരിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ഇല്ലംമൂല സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story