Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:51 PM IST Updated On
date_range 6 Sept 2017 1:51 PM ISTവയലപ്ര പാർക്കിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
പഴയങ്ങാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയലപ്ര പാർക്കിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തിരുവോണ ദിനത്തിൽ പാർക്കിലെത്തിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പാർക്കിൽ ബൈക്കുകളിലെത്തിയ അടിപ്പാലത്തിനടുത്ത അബ്ദുല്ല (18), അഫ്നാസ്(18), മുഹാദ് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പഴയങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹിക േദ്രാഹികൾ വിനോദസഞ്ചാരികളെത്തിയ വാഹനങ്ങളുടെ ടയറുകളുടെ കാറ്റഴിച്ച് വിടുകയും വാഹനത്തിെൻറ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് തളിപ്പറമ്പ് സി.െഎ പി.കെ. സുധാകരൻ സ്ഥലത്തെത്തി. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തു. സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story