Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTചതയ ദിനാഘോഷം
text_fieldsbookmark_border
മാഹി: പുന്നോൽ ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ ചതയദിനാഘോഷം തുടങ്ങി. മഠം ശാന്തി സന്തോഷ് കൊയിലോത്ത് പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം തലശ്ശേരി ജോയൻറ് ആർ.ടി.ഒ കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഗുരുവിെൻറ ദാർശനികതയെക്കുറിച്ച് ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമി പ്രഭാഷണം നടത്തി. പി.പി. മോഹനൻ, പി. രാഘവൻ, കെ. അജിത്കുമാർ, ഒ.എം. സജിത്ത്, ടി.എം. പവിത്രൻ എന്നിവർ സംസാരിച്ചു. ന്യൂമാഹി എസ്.ഐ അൻഷാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബുധനാഴ്ച ഗുരുപൂജ, അന്നദാനം, കലാപരിപാടികൾ എന്നിവ നടക്കും. ന്യൂമാഹി ഏടന്നൂർ ശ്രീനാരായണ മഠത്തിൽ ശാന്തി കെ.എം. വാസു പതാക ഉയർത്തി. ദീപാലങ്കാരം, പായസദാനം എന്നിവയുണ്ടായി. മഞ്ചക്കൽ ശ്രീനാരായണ സേവാസമിതിയിൽ ഗുരുപൂജ, ദീപാരാധന, പായസ വിതരണം എന്നിവ നടന്നു. ടി.പി. സന്തോഷ് കുമാർ, ഉത്തമരാജ് മാഹി, സി. രമേശ്ബാബു, ടി.സി. രമേശ് എന്നിവർ നേതൃത്വം നൽകി. ചാലക്കര- പള്ളൂർ ശ്രീനാരായണ സംയുക്ത സംഘത്തിൽ പ്രസിഡൻറ് എ. ദാമോദരൻ പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story